Top

മൻസൂർ വധം: ഒരാൾ കൂടി കസ്റ്റഡിയിൽ, പ്രതിപ്പട്ടികയിൽ അധികവും സിപിഐഎം നേതാക്കൾ

പൊലീസിന്റെ എഫ്‌ഐആറിൽ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്.

10 April 2021 12:10 AM GMT

മൻസൂർ വധം: ഒരാൾ കൂടി കസ്റ്റഡിയിൽ, പ്രതിപ്പട്ടികയിൽ അധികവും സിപിഐഎം  നേതാക്കൾ
X

കണ്ണൂര്‍: പാനൂരിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷാണ് പിടിയിലായത്.

പൊലീസിന്റെ എഫ്‌ഐആറിൽ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്. ഇയാൾ കൊലപാതകത്തെ തുടർന്ന് ഒളിവിലായിരുന്നു. തലശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

സിപിഐഎം നേതാക്കളും പ്രവർത്തകരുമാണ് മൻസൂർ വധത്തിന്റെ പ്രതിപ്പട്ടികയിൽ അധികവും. കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡിവൈഎഫ്‌ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നും സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നുമാണ് പ്രതിപക്ഷ ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷമാകും സംഗമത്തിൽ പങ്കെടുക്കുക.

കേസിലെ 24 പ്രതികളും ഒളിവിലാണ് എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. നാട്ടുകാര്‍ പിടിച്ച പൊലീസിന് കൈമാറിയ ഒരു പ്രതിയെ അല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് പൊലീസിനെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘത്തെ രണ്ട് സംഘമായി തിരിച്ച് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Next Story

Popular Stories