‘ജെയിന് സിപിഐഎം വക്താവ് അല്ല’; എഫ്ബി പോസ്റ്റിന്റെ പേരില്‍ കൊല പാര്‍ട്ടിയുടെ മേല്ചാര്ത്തരുതെന്ന് പാനോളി വത്സന്
ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐഎമ്മിന്റെ മേല്ചാര്ത്താന് ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സന്. ജെയിന് പാര്‍ട്ടിയുടെ വക്താവ് അല്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകുമെന്നും പാനോളി വത്സന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. പാനോളി വത്സന്റെ മറുപടി: ”ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പി ജയരാജന് മറുപടി നല്‍കിയിട്ടുണ്ട്. ജെയിനിന്റെ പോസ്റ്റിനെ അടിസ്ഥാനമാക്കി, സംഭവത്തെ പാര്‍ട്ടിയുടെ മേല്ചാര്ത്താന് ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. അദ്ദേഹം […]

ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐഎമ്മിന്റെ മേല്ചാര്ത്താന് ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സന്. ജെയിന് പാര്‍ട്ടിയുടെ വക്താവ് അല്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകുമെന്നും പാനോളി വത്സന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
പാനോളി വത്സന്റെ മറുപടി: ”ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പി ജയരാജന് മറുപടി നല്‍കിയിട്ടുണ്ട്. ജെയിനിന്റെ പോസ്റ്റിനെ അടിസ്ഥാനമാക്കി, സംഭവത്തെ പാര്‍ട്ടിയുടെ മേല്ചാര്ത്താന് ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. അദ്ദേഹം പാര്‍ട്ടിയുടെ വക്താവ് അല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകും. അതിനെ പാര്‍ട്ടി നിലപാടായി ചിന്തിക്കുന്നതാണ് പ്രശ്നം.”
മന്‍സൂര്‍ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന കെ സുധാകരന്റെ ആരോപണത്തിനും പാനോളി വത്സന് മറുപടി നല്കി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന് നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും പാനോളി വത്സന് എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
പാനോളി വത്സന്റെ വാക്കുകള്‍: ”ചിലര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാന്‍ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകള്‍ സന്ദര്‍ശിക്കാനാണ് എല്‍ഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരന് അങ്ങനെയൊരു കാര്യം പറയുമ്പോള്‍ നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന് നടത്തിയത്.
സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ല. സുധാകരന് പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയില്‍, ഏത് സംഭവവും സിപിഐഎമ്മിന്റെയും നേതാക്കളുടെയും തലയില്‍ വയ്ക്കാന്‍ സാമര്‍ത്ഥ്യമുള്ള നേതാവാണ്. ഇതില്‍ അപ്പുറം പരാമര്‍ശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെ പാര്‍ട്ടി പറയാറുണ്ട്.
സംഭവസമയത്ത് ഞങ്ങള്‍ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരന് എത്ര ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.”