‘ദേശീയ നേതാവെന്ന നിലയില്‍ വളര്‍ന്നു വരികയാണെന്ന് കരുതി, പക്ഷെ കാലം കടന്നു പോവുന്തോറും ഭയങ്കര മോശമായി പോവുന്നു’; രാഹുലിനെതിരെ പന്ന്യന്‍ രവീന്ദ്രന്
കേരള സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്. രാഹുലിന്റെ പ്രസംഗത്തില്‍ സിപിഐഎം വിരുദ്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കോണ്‍ഗ്രസിനെ ബിജെപി തിന്നു കൊണ്ടിരിക്കുന്നതിനെ പറ്റി രാഹുലിന്റെ നിലപാടെന്താണെന്നും പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സമയത്ത് രാഹുലും ഉണ്ടായിരുന്നെന്നും അന്നത്തെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഒരു ദേശീയ നേതാവെന്ന നിലയില്‍ വളര്‍ന്നുവരുന്നുവെന്ന ധാരണയാണ് […]

കേരള സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കണ്ട്രോള് കമ്മീഷന് ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്. രാഹുലിന്റെ പ്രസംഗത്തില്‍ സിപിഐഎം വിരുദ്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കോണ്‍ഗ്രസിനെ ബിജെപി തിന്നു കൊണ്ടിരിക്കുന്നതിനെ പറ്റി രാഹുലിന്റെ നിലപാടെന്താണെന്നും പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സമയത്ത് രാഹുലും ഉണ്ടായിരുന്നെന്നും അന്നത്തെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഒരു ദേശീയ നേതാവെന്ന നിലയില്‍ വളര്‍ന്നുവരുന്നുവെന്ന ധാരണയാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ കാലം കടന്നു പോവുന്തോറും അദ്ദേഹം വളരെ മോശമായി പോവുകയാണെന്നും പന്ന്യന്‍ രവീന്ദ്രന് ആരോപിച്ചു.
‘ രാഹുല്‍ ഇടതുപക്ഷത്തെ എതിര്‍ത്തോട്ടെ, പക്ഷെ ബിജെപിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടെന്താണ്. അതല്ലേ കൃത്യമായി പറയേണ്ടത്. ഇന്ത്യയില്‍ ബിജെപി കോണ്‍ഗ്രസിനെ തിന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസുകാരും ബിജെപിക്കെതിരെ പറയാതെ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്. അതിന്റെ ഫലം കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിക്കാര്‍ കൊണ്ടു പോവുന്നു എന്നതാണ്. 30-40 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറഞ്ഞല്ലോ. അതാണ് അവരുടെ ഉദ്ദേശ്യം. പുതുച്ചേരിയില്‍ അത് കാണിച്ചു തന്നു. ബിജെപിയെക്കുറിച്ച് ഒരു വാക്കു പോലും പറയാന്‍ രാഹുലിന് തോന്നിയില്ല. എല്‍ഡിഎഫ് ആണ് രാഹുലിന്റെ മുഖ്യശത്രു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹൃദയത്തിലുണ്ടാവേണ്ടത് മതനിരപേക്ഷയാണ്. അത് വോട്ടിനു വേണ്ടി ബലികൊടുക്കുന്നത് അപകടകരമാണെന്നും രാഹുല്‍ ഗാന്ധി അത് മനസ്സിലാക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
ഫെബ്രുവരി 23 ന് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ തുടരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എതിര്‍ക്കുന്നവരെ അന്വേഷണ ഏജന്‍സികളെ കൊണ്ട് ആക്രമിക്കുന്നതാണ് ബിജെപിയുടെ രീതിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയുള്ള അന്വേഷണം നീളുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഒപ്പം ഇടതുപക്ഷത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജോലി ലഭിക്കുന്നുള്ളൂയെന്നും സിപിഐഎംകാരനാണെങ്കില് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണം കടത്താമെന്നും രാഹുല്‍ ആരോപിച്ചിരുന്നു.