പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍; പന്തളത്ത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെ ചെയര്‍മാനാക്കാന്‍ ബിജെപി നീക്കം
പത്തനംതിട്ട: പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ പന്തളം നഗരസഭ ചെയര്‍മാനാക്കാന്‍ ബിജെപി നീക്കം. ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാള്‍ ചെയര്‍മാനായാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍. ക്രൈസ്തവ വിഭാഗത്തിന്റെ വന്‍പിന്തുണ ലഭിച്ചതിനാലാണ് പന്തളത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. പ്രവാസി മലയാളിയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ അച്ചന്‍കുഞ്ഞ് ജോണ്‍, എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലെത്തിയ ജോസ് വിഭാഗം നേതാവ് ബെന്നി മാത്യു എന്നിവരാണ് പന്തളത്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. […]

പത്തനംതിട്ട: പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ പന്തളം നഗരസഭ ചെയര്‍മാനാക്കാന്‍ ബിജെപി നീക്കം. ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാള്‍ ചെയര്‍മാനായാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍. ക്രൈസ്തവ വിഭാഗത്തിന്റെ വന്‍പിന്തുണ ലഭിച്ചതിനാലാണ് പന്തളത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. പ്രവാസി മലയാളിയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ അച്ചന്‍കുഞ്ഞ് ജോണ്‍, എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലെത്തിയ ജോസ് വിഭാഗം നേതാവ് ബെന്നി മാത്യു എന്നിവരാണ് പന്തളത്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്.
പന്തളം കുരമ്പാല സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍ ട്രസ്റ്റി കൂടിയാണ് അച്ചന്‍കുഞ്ഞ് ജോണ്‍. പന്തളം അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയിലെ സെക്രട്ടറിയാണ് ബെന്നി മാത്യു.
അതേസമയം, പട്ടികജാതി സംവരണ സീറ്റില്‍നിന്ന് വിജയിച്ച കെ.വി പ്രഭയെ ചെയര്‍മാനാക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ശബരിമല യുവതി പ്രവേശന വിഷയമാണ് പന്തളത്ത് ഹിന്ദുവോട്ടുകള്‍ കൂടുതലും ബിജെപിക്ക് ലഭിക്കാന്‍ കാരണമായതെന്നും അതുകൊണ്ട് ഹിന്ദുക്കളുടെ ഹിതത്തിനെതിരായ തീരുമാനം ഉണ്ടാകരുതെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്നുണ്ട്.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവുമാണ് ചെയര്‍മാനെ നിശ്ചയിക്കുന്നത് നീളാന്‍ കാരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞദിവസം പന്തളത്ത് എത്തിയിരുന്നെങ്കിലും ചെയര്‍മാനെ പ്രഖ്യാപിക്കാതെ മടങ്ങുകയായിരുന്നു.
ബിജെപി നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പന്തളം നഗരസഭയില്‍ എന്‍ഡിഎ നേടിയ വിജയം. കഴിഞ്ഞ തവണ ബിജെപി ഏഴ് സീറ്റില്‍ ഒതുങ്ങിയെങ്കില്‍ ഇത്തവണ 18 സീറ്റുകളില്‍ വിജയിച്ച് എന്‍ഡിഎ കരുത്തുകാണിക്കുകയായിരുന്നു. ശബരിമല യുവതി പ്രശ്നം ഉയര്‍ത്തിവിട്ടാണ് ബിജെപി പന്തളത്ത് നേട്ടം കൊയ്തത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 13.8 ശതമാനമായിരുന്നു എന്‍ഡിഎയുടെ വോട്ട്ഷെയറെങ്കില്‍ ഇതില്‍ നേരിയ വ്യത്യാസം മാത്രമാണ് ബിജെപിക്ക് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. അന്ന് 905 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പിടിച്ച സ്ഥാനത്താണ് ഇപ്പോള്‍ 1172 വാര്‍ഡുകളുടെ മുന്നേറ്റം.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 8000 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്‍കിയ കണക്കില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ദേശീയ നേതൃത്വം വലിയ വിശ്വാസമര്‍പ്പിച്ചിരുന്നില്ല.