Top

‘കുഞ്ഞാലിക്കുട്ടി മത്സരിക്കരുത്’; പാണക്കാട് കുടുംബത്തില്‍ നിന്നും വീണ്ടും എതിര്‍പ്പ്

എംപി സ്ഥാനം രാജി വെച്ച് കുഞ്ഞാലിക്കുട്ടി നിയമ സഭയിലേക്ക് മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയിന്‍ അലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്ന് പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയിന്‍ അലി പറഞ്ഞു. ഒപ്പം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും യുവാക്കള്‍ മത്സരംഗത്തേക്ക് വരണമെന്ന ആശയത്തോട് പൂര്‍ണമായും യോജിപ്പില്ലെന്നും ഇദ്ദേഹം പറഞ്ഞു. പക്വതയും ചടുലതയും ഉള്ള സ്ഥാനാര്‍ത്ഥികളാണ് വേണ്ടത്. വനിതാ സ്ഥാനാര്‍ത്തഥികളുടെ കാര്യത്തില്‍ കെപിഎ മജീദ് […]

26 Jan 2021 11:14 AM GMT

‘കുഞ്ഞാലിക്കുട്ടി മത്സരിക്കരുത്’; പാണക്കാട് കുടുംബത്തില്‍ നിന്നും വീണ്ടും എതിര്‍പ്പ്
X

എംപി സ്ഥാനം രാജി വെച്ച് കുഞ്ഞാലിക്കുട്ടി നിയമ സഭയിലേക്ക് മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയിന്‍ അലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്ന് പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയിന്‍ അലി പറഞ്ഞു.

ഒപ്പം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും യുവാക്കള്‍ മത്സരംഗത്തേക്ക് വരണമെന്ന ആശയത്തോട് പൂര്‍ണമായും യോജിപ്പില്ലെന്നും ഇദ്ദേഹം പറഞ്ഞു. പക്വതയും ചടുലതയും ഉള്ള സ്ഥാനാര്‍ത്ഥികളാണ് വേണ്ടത്. വനിതാ സ്ഥാനാര്‍ത്തഥികളുടെ കാര്യത്തില്‍ കെപിഎ മജീദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍കൂടുതലൊന്നും പറയാനില്ലെന്നും ഇദ്ദേഹം പറഞ്ഞു. സിറാജ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് യൂത്ത് ലീഗ് ദേശീയ നേതാവിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ഇദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജിയെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് മൊയീന്‍ അലി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു ഇങ്ങനെയാരു തീരുമാനം. അത് നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് പുനഃപരിശോധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടി സ്വീകാര്യമുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞിരുന്നു.

എന്നാല്‍ മൊയീന്‍ അലിയുടെ നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കുന്നതിനെ യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നേരത്തെ പറഞ്ഞത്.

Next Story