കുഞ്ഞാലിക്കുട്ടിയുടെ രാജിക്കെതിരെ പാണക്കാട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ്; തീരുമാനം പുനപരിശോധിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങളുടെ മകന്
മലപ്പുറം: എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ പാണക്കാട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ്.തീരുമാനം പുനപരിശോധിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി ആവശ്യപ്പെട്ടു. രാജിയെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് മൊയീന്‍ അലി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു ഇങ്ങനെയാരു തീരുമാനം. അത് നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് പുനഃപരിശോധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടി സ്വീകാര്യമുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മൊയീന്‍ അലി […]

മലപ്പുറം: എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ പാണക്കാട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ്.
തീരുമാനം പുനപരിശോധിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി ആവശ്യപ്പെട്ടു.
രാജിയെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് മൊയീന്‍ അലി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു ഇങ്ങനെയാരു തീരുമാനം. അത് നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് പുനഃപരിശോധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടി സ്വീകാര്യമുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ സജീവമാവാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് പാര്‍ട്ടി തീരുമാനമാണെന്നും കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പും വരും വിധമാവും രാജി നല്‍കുക.
കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും തീരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ലീഗ് തീരുമാനം. ലീഗിന്റെ തീരുമാനം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് അഭിപ്രായപ്പെട്ടിരുന്നു.