Top

കുടുക്കിയത് ബിജെപി ജനറല്‍ സെക്രട്ടറിയുടെ അനുയായി; എല്ലാ തെളിവുമുണ്ടെന്ന് പമേല ഗോസാമി

ലഹരിമരുന്ന് കേസില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ അടുത്തസുഹൃത്തിനെതിരെ ഗുരുതരആരോപണവുമായി, അറസ്റ്റിലായ യുവമോര്‍ച്ച പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി പമേല ഗോസാമി. വിജയ് വര്‍ഗിയയുടെ അടുത്തസുഹൃത്തും ബിജെപി ബന്ധവുമുള്ള രാകേഷ് സിംഗിന്റെ അനുയായികളാണ് തന്റെ കാറില്‍ കൊക്കെയിന്‍ കൊണ്ടുവച്ചതെന്ന് പമേല ആരോപിച്ചു. വിശ്വസനീയമായ വ്യക്തിയില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. അഞ്ചുദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. മനപ്പൂര്‍വ്വം തന്നെ കുടുക്കാന്‍ ഇവര്‍ നേരത്തെമുതല്‍ പദ്ധതിയിടുന്നുണ്ടായിരുന്നു. രാകേഷ് സിംഗിനെ അറസ്റ്റ് […]

21 Feb 2021 5:37 AM GMT

കുടുക്കിയത് ബിജെപി ജനറല്‍ സെക്രട്ടറിയുടെ അനുയായി; എല്ലാ തെളിവുമുണ്ടെന്ന് പമേല ഗോസാമി
X

ലഹരിമരുന്ന് കേസില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ അടുത്തസുഹൃത്തിനെതിരെ ഗുരുതരആരോപണവുമായി, അറസ്റ്റിലായ യുവമോര്‍ച്ച പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി പമേല ഗോസാമി. വിജയ് വര്‍ഗിയയുടെ അടുത്തസുഹൃത്തും ബിജെപി ബന്ധവുമുള്ള രാകേഷ് സിംഗിന്റെ അനുയായികളാണ് തന്റെ കാറില്‍ കൊക്കെയിന്‍ കൊണ്ടുവച്ചതെന്ന് പമേല ആരോപിച്ചു. വിശ്വസനീയമായ വ്യക്തിയില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. അഞ്ചുദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. മനപ്പൂര്‍വ്വം തന്നെ കുടുക്കാന്‍ ഇവര്‍ നേരത്തെമുതല്‍ പദ്ധതിയിടുന്നുണ്ടായിരുന്നു. രാകേഷ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അയാള്‍ക്കെതിരായ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് പമേല പറഞ്ഞു.

അതേസമയം, പമേലയുടെ ആരോപണം തള്ളി രാകേഷ് സിംഗ് രംഗത്തെത്തി. പമേലയുമായി കഴിഞ്ഞ ഒന്നരവര്‍ഷമായി തനിക്കൊരു ബന്ധവുമില്ല. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശപ്രകാരമാണ് കൊല്‍ക്കത്ത പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് നിര്‍ബന്ധിപ്പിച്ചത് കൊണ്ടാണ് പമേല തന്റെ പേര് പറയുന്നത്. സംഭവത്തില്‍ എന്ത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും രാകേഷ് സിംഗ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് പമേല ഗോസാമിയെയും സുഹൃത്തായ ബിജെപി നേതാവ് പ്രോബിറിനെയും പത്തുലക്ഷം രൂപ വിലവരുന്ന കൊക്കെയിനുമായി കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയിനാണ് പമേലയുടെ കൈവശത്ത് നിന്ന് പൊലീസ് പിടികൂടിയത്. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പമേലയും പ്രോബിര്‍ കുമാറും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൊക്കെയിനുമായി പമേലയും സുഹൃത്തും സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. എട്ടോളം വാഹനങ്ങളില്‍ എത്തിയ പൊലീസ് വളഞ്ഞിട്ടാണ് പമേലയെ പിടികൂടിയത്. ന്യൂ അലിപോരിലെ കോഫി ഹൗസിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

Image result for Pamela Goswami

ഇതിനിടെ, പമേല കുടുങ്ങിയത് സ്വന്തം പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണെന്ന റിപ്പോര്‍ട്ടകളും പുറത്തുവന്നിരുന്നു. പമേല ലഹരിമരുന്നിന് അടിമയാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവര്‍ഷമാണ് പിതാവ് കൊല്‍ക്കത്ത പൊലീസിനെ സമീപിച്ചത്. വിവാഹിതനായ ബിജെപി നേതാവ് പ്രോബിര്‍ കുമാറുമായി മകള്‍ക്ക് ബന്ധമുണ്ടെന്നും പ്രോബിറാണ് മകള്‍ക്ക് ലഹരിമരുന്ന് നല്‍കി അടിമയാക്കിയതെന്നും പൊലീസിനോട് പിതാവ് പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഹരിമരുന്ന് സ്ഥിരമായി നല്‍കി പ്രോബിര്‍, പമേലയെ തന്റെ വലയത്തില്‍ തളച്ചിടുകയായിരുന്നു. മാഫിയ സംഘത്തില്‍ നിന്നും പ്രോബിറുമായുള്ള ബന്ധത്തില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയാണ് പമേലയ്ക്കെതിരെ പിതാവ് രംഗത്ത് വന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിജെപി നേതാവ് കൂടിയായ പ്രോബിറിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തിലെ കോളേജുകള്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

ബിജെപിയിലെ പമേല ഗോസാമിയുടെ വളര്‍ച്ച പലരെയും അതിശയിപ്പിക്കുന്നതായിരുന്നു. നടിയെന്ന നിലയില്‍ ബിജെപിയിലെത്തിയ പമേല പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ ക്യാമ്പയിനുകളിലൂടെയാണ് ശ്രദ്ധേയയായത്. 2019ലാണ് മോഡലും നടിയുമായിരുന്ന പമേല ബിജെപിയില്‍ ചേര്‍ന്നത്. മികച്ച പ്രാസംഗികയായ പമേല വളരെ പെട്ടെന്ന് തന്നെ യുവാക്കളില്‍ സ്വാധീനം ചെലുത്തി വളര്‍ന്നു. സംസ്ഥാന നേതാക്കളുമായി അടുത്ത ന്ധം സ്ഥാപിച്ച പമേല, ആദ്യം യുവമോര്‍ച്ചയുടെ ഹൂബ്ലി മേഖലയിലെ നേതാവായിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. ലഹരിമരുന്ന് കേസിലെ അറസ്റ്റിന് പിന്നാലെ ബിജെപി ദേശീയനേതാവ് മുകുള്‍ റോയി, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എന്നിവര്‍ക്കൊപ്പം പമേല നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നു.

Next Story

Popular Stories