‘സ്കോളര്‍ഷിപ്പ് അനുപാതം വീതം വെയ്പായാണ് കോടതി കണ്ടത്’; ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്ന് പരിശോധിക്കണം: പാലൊളി മുഹമ്മദ് കുട്ടി
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 അനുപാതം കോടതിയില്‍ ബോധ്യപ്പടുത്തുന്നതില് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന് സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം കേരളത്തിലെ സംവരണ വിഷയം പരിശോധിച്ച കമ്മിറ്റിക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പാലൊളി മുഹമ്മദ് കുട്ടി. സ്കോളര്‍ഷിപ്പിലെ അനുപാതം വീതം വെയ്പായാണ് കോടതി കണ്ടത്. ഇതല്ലെന്ന് കോടതിയെ മനസിലാക്കിക്കുന്നതില്‍ പരാജപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സച്ചാര്‍ കമ്മറ്റി, പാലോളി കമ്മറ്റി […]
18 July 2021 12:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 അനുപാതം കോടതിയില്‍ ബോധ്യപ്പടുത്തുന്നതില് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന് സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം കേരളത്തിലെ സംവരണ വിഷയം പരിശോധിച്ച കമ്മിറ്റിക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പാലൊളി മുഹമ്മദ് കുട്ടി. സ്കോളര്‍ഷിപ്പിലെ അനുപാതം വീതം വെയ്പായാണ് കോടതി കണ്ടത്. ഇതല്ലെന്ന് കോടതിയെ മനസിലാക്കിക്കുന്നതില്‍ പരാജപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സച്ചാര്‍ കമ്മറ്റി, പാലോളി കമ്മറ്റി റിപ്പോര്‍ട്ട് അപ്രസക്തമായി എന്ന് പറയുന്നത് പൊളളത്തരമാണ്. മുസ്ലീങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കുറയില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതുതായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കുന്നതില് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന മാറ്റം മാത്രമാണ്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ നിയമങ്ങളില്‍ മാറ്റം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം മാനിച്ചാണ് തീരുമാനം ഉണ്ടായത്. മുന്‍ കൂട്ടി അറിയിച്ച് എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തിയിട്ടുമുണ്ടെന്നും പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഡി സതീശന്റെ ആദ്യനിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്. പിന്നീടാണ് തിരുത്തിയത് എന്നും പാലൊളി ചൂണ്ടിക്കാട്ടി.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്തമാക്കി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് മുസ്ലീം ലീഗ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാലൊളി മുഹമ്മദ് കുട്ടി തന്നെ രംഗത്ത് എത്തുന്നത്. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്കോളര്‍ഷിപ്പ് ക്രമീകരിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് ഇടയാക്കിയത് എന്നാണ് ലീഗ് നിലപാട്.
അതേസമയം, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് യുഡിഎഫ് ചര്‍ച്ചചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേട്ട് ഒരു തീരുമാനം എടുക്കും. മുസ്ലിംലീഗ് ഉന്നയിച്ച വിഷയവും ചര്‍ച്ച ചെയ്യും. പാലോളി മുഹമ്മദ് കുട്ടി തന്നെയാണ് ഇങ്ങനെ ഒരു അനുപാതം കൊണ്ടുവന്നത്. അങ്ങനെ ഒരു അനുപാതം കൊണ്ടുവന്ന ആളോട് എന്തു പറയാനാണ് എന്നും പാലൊളിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.