‘ജമാഅത്തുമായി യോജിച്ചിരുന്ന കാലമുണ്ടായിരുന്നു’, അത് അബദ്ധമൊന്നുമായിരുന്നില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി; ‘ഇന്ന് യോജിക്കാന്‍ കഴിയില്ല’

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎം യോജിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്ലമിയുമായി നേരത്തെ സഹകരിച്ചിട്ടുണ്ട്. അത് ജമാഅത്തിനെ മനസിലാക്കത്തതുകൊണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാലോളി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചിരുന്ന ഘട്ടമുണ്ടായിരുന്നു. ജമാഅത്തിനെ ഞങ്ങള്‍ മനസിലാക്കത്തതുകൊണ്ടോ ഞങ്ങളെ ജമാഅത്ത് മനസിലാക്കത്തതുകൊണ്ടോ പറ്റിയ അബന്ധമല്ല അത്. അക്കാലത്ത് രണ്ട് കൂട്ടര്‍ക്കും ശത്രുവായിട്ടുള്ള ഒരാളുണ്ടായിരുന്നു. അതിനെ നേരിടാനുള്ള താല്‍പര്യം അവര്‍ക്കുമുണ്ട്, ഞങ്ങള്‍ക്കുമുണ്ട്. അതാണ് അതിന്റെ യോജിപ്പ്’, പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

അത്തരമൊരു സാഹചര്യം പിന്നീടുണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് രണ്ട് കക്ഷികളും യോജിക്കുമ്പോഴല്ലേ അത്തരം സാഹചര്യമുണ്ടാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘അവര്‍ക്ക് ഇന്നൊരു നിലപാടുണ്ട്. ആ നിലപാടില്‍ അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യോജിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

ബിജെപി അധികാരത്തിലെത്തിക്കാതിരിക്കാന്‍ ബിജെപി വിരുദ്ധ ശക്തികളെല്ലാം യോജിച്ച് ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതായിരുന്നു. പക്ഷേ, ദേശീയ രംഗത്തുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അത്ര അപകടകരകായിയായി അതിനെ കണ്ടില്ല. ഇപ്പോഴും കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തിയത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിപിഐഎം നേതാക്കളായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. മതമൗലിക വാാദികളുമായി യുഡിഎഫ് ധാരണയിലെത്തുന്നത് തിരിച്ചടികളിലേക്ക് നയിക്കുമെന്നും വര്‍ഗ്ഗീയ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു തുടങ്ങയവയായിരുന്നു എല്‍ഡിഎഫിന്റെ വാദങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് പാലോളിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍നിന്നും ജമാഅത്തെ നേതാക്കളെ ഒഴിവാക്കിയിരുന്നു.

Latest News