Top

പള്ളിക്കര ലീഗില്‍ കൂട്ടരാജി; നേതാക്കള്‍ ഐഎന്‍എല്ലിലേക്ക്

കാസര്‍ഗോഡ്: ഉദുമ പള്ളിക്കര പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. രാജിവെച്ച ലീഗ് പ്രവര്‍ത്തകര്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. പറയങ്ങാനത്തെ ലീഗിന്റെ പ്രാദേശിക നേതാക്കളായ റസാഖ്, അഷറഫ്, മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ എന്നിവരാണ് രാജിവെച്ചത്. ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്‍ റഹ്മാന്റെ സാന്നിധ്യത്തില്‍ ഇവര്‍ ഐഎന്‍എല്‍ പ്രഥമിക അംഗത്വം സ്വീകരിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം പള്ളിപ്പുഴ സ്വീകരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. എം യു ഹംസ, കുഞ്ഞബ്ദുല്ല മവ്വല്‍, മൊയ്തു കുന്നില്‍, ടി എം […]

13 Jun 2021 5:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളിക്കര ലീഗില്‍ കൂട്ടരാജി; നേതാക്കള്‍ ഐഎന്‍എല്ലിലേക്ക്
X

കാസര്‍ഗോഡ്: ഉദുമ പള്ളിക്കര പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. രാജിവെച്ച ലീഗ് പ്രവര്‍ത്തകര്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു. പറയങ്ങാനത്തെ ലീഗിന്റെ പ്രാദേശിക നേതാക്കളായ റസാഖ്, അഷറഫ്, മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ എന്നിവരാണ് രാജിവെച്ചത്.

ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്‍ റഹ്മാന്റെ സാന്നിധ്യത്തില്‍ ഇവര്‍ ഐഎന്‍എല്‍ പ്രഥമിക അംഗത്വം സ്വീകരിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം പള്ളിപ്പുഴ സ്വീകരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.

എം യു ഹംസ, കുഞ്ഞബ്ദുല്ല മവ്വല്‍, മൊയ്തു കുന്നില്‍, ടി എം എ ലത്തീഫ്, പി എച്ച് ഹനീഫ്, ഇസ്മയില്‍ ഹാജി, കെ കെ അബ്ബാസ്, കെ ഫൈസല്‍, ശരീഫ് അസ്സു, ഖാലിദ് എന്നിവര്‍ സംസാരിച്ചു. നാഷനല്‍ പ്രവാസി ലീഗ് ജില്ല സെക്രട്ടറി ബി കെ സലിം സ്വാഗതവും കെ എം മൊയ്തു നന്ദിയും പറഞ്ഞു.

Also Read: ഹസന്‍ തുടരണോ അതോ തിരുവഞ്ചൂരോ തോമസോ വരണമോ?;ഹൈക്കമാന്‍ഡിന് മുന്നിലെ അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെച്ചൊല്ലി; ചര്‍ച്ചകള്‍ ഇങ്ങനെ

Next Story