
പാലത്തായി കേസില്‍ അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും കോടതി നിര്‍ദ്ദേശം. മറ്റൊരു ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിക്കണമെന്നും നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story