Top

പാലത്തായ്: ഐജി ശ്രീജിത്തിനെ ഒഴിവാക്കി; പുതിയ അന്വേഷണസംഘത്തിന് ചുമതല

പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി. ഹെക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതിയ സംഘത്തിനു അന്വേഷണം കൈമാറിയത്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും ഇനി കേസന്വേഷിക്കുക. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ […]

21 Nov 2020 8:04 AM GMT

പാലത്തായ്: ഐജി ശ്രീജിത്തിനെ ഒഴിവാക്കി; പുതിയ അന്വേഷണസംഘത്തിന് ചുമതല
X

പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി. ഹെക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതിയ സംഘത്തിനു അന്വേഷണം കൈമാറിയത്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും ഇനി കേസന്വേഷിക്കുക. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല.

ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പാലത്തായി പീഡനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഐ ജി ശ്രീജിത്ത് ശ്രമിച്ചുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഐ ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ക്യാമ്പയിനും നടന്നിരുന്നു. കേസില്‍ പ്രതി പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

Next Story