കാലാവധി കഴിയാറായി, ഇസ്രായേല്‍ നല്‍കിയ വാക്‌സിന്‍ സ്വീകരിക്കാതെ പാലസ്തീന്‍; തിരിച്ചയച്ചു
ഇസ്രായേല്‍ സര്‍ക്കാരുമായുള്ള കൊവിഡ് വാക്‌സിന്‍ കരാര്‍ പിന്‍വലിച്ച് പാലസ്തീന്‍ അതോറിറ്റി. വാക്‌സിന്റെ കാലാവധി നേരത്തെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1.4 മില്യണ്‍ ഡോസ് ഫൈസര്‍ വാക്‌സിന്‍ പാലസ്തീനിലേക്കയക്കാന്‍ ധാരണയായെന്ന് ഇസ്രായേല്‍ സര്‍ക്കാരും പാലസ്തീന്‍ അതോറിറ്റിയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം 90000 ഡോസ് വാക്‌സിന്‍ പാലസ്തീനയക്കുകയും ചെയ്തിരുന്നു. ജൂലൈ- ആഗസ്റ്റ് മാസം വരെ വാക്‌സിന് കാലാവധിയുണ്ടെന്നായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ആദ്യ ലോഡ് വാക്‌സിനുകളുടെ കാലാവധി ജൂണില്‍ അവസാനിക്കുമെന്നാണ് വ്യക്തമായതെന്ന് പാലസ്തീന്‍ ആരോഗ്യ […]
18 Jun 2021 11:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇസ്രായേല്‍ സര്‍ക്കാരുമായുള്ള കൊവിഡ് വാക്‌സിന്‍ കരാര്‍ പിന്‍വലിച്ച് പാലസ്തീന്‍ അതോറിറ്റി. വാക്‌സിന്റെ കാലാവധി നേരത്തെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1.4 മില്യണ്‍ ഡോസ് ഫൈസര്‍ വാക്‌സിന്‍ പാലസ്തീനിലേക്കയക്കാന്‍ ധാരണയായെന്ന് ഇസ്രായേല്‍ സര്‍ക്കാരും പാലസ്തീന്‍ അതോറിറ്റിയും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഇതു പ്രകാരം 90000 ഡോസ് വാക്‌സിന്‍ പാലസ്തീനയക്കുകയും ചെയ്തിരുന്നു. ജൂലൈ- ആഗസ്റ്റ് മാസം വരെ വാക്‌സിന് കാലാവധിയുണ്ടെന്നായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ആദ്യ ലോഡ് വാക്‌സിനുകളുടെ കാലാവധി ജൂണില്‍ അവസാനിക്കുമെന്നാണ് വ്യക്തമായതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രി പറയുന്നു. ഇതിനുള്ളില്‍ ജനങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുക എന്നത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വാക്‌സിന്‍ ഡോസുകള്‍ തിരിച്ചയച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം നടത്തിയ ആദ്യ നടപടികളിലൊന്നായിരുന്നു പാലസ്തീന് വാക്‌സിന്‍ നല്‍കല്‍.
ഇസ്രായേല്‍ ജനസംഖ്യയുടെ 55 ശതമാനവും ഇതിനോടകം വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ എടുത്തു കളഞ്ഞു.
എന്നാല്‍ വെസ്റ്റ് ബാങ്ക്, ഗാസ മേഖലകളിലെ പാലസ്തീന്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാത്ത ഇസ്രായേല്‍ നയം നേരത്തെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒസ്ലോ കരാര്‍ പ്രകാരം ഈ മേഖലകളില്‍ വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും പാലസ്തീന്‍ അതോറിറ്റിക്കാണെന്നായിരുന്നു ഇസ്രായേല്‍ വാദം.
- TAGS:
- Covid vaccine
- Israel
- PALASTINE