Top

പാലാരിവട്ടംപാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റ്.വിജിലന്‍സ് സംഘവും ആശുപത്രി അധികൃതരുമായി നടത്തിയ കൂടികാഴച്ച നടത്തിയിരുന്നു. അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ്. കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ […]

17 Nov 2020 11:52 PM GMT

പാലാരിവട്ടംപാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റ്.വിജിലന്‍സ് സംഘവും ആശുപത്രി അധികൃതരുമായി നടത്തിയ കൂടികാഴച്ച നടത്തിയിരുന്നു. അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ്.

കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘത്തിനൊപ്പമായിരുന്നു വിജിലന്‍സ് സംഘം എത്തിയത്.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കം പത്ത് പേരായിരുന്നു വീട്ടിലെത്തിയത്. കേസില്‍ ഇ ശ്രീധരനെ സാക്ഷിയാക്കും. ഇന്നലെ വൈകിട്ടായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.

Next Story