Top

പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന്റെ കസ്റ്റഡി ഹര്‍ജി തള്ളി; ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന്അനുമതി നല്‍കി. ആശുപത്രിയിലെത്തിയായിരിക്കും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. കസ്റ്റഡിയില്‍ വിടണമെന്ന വിജിലന്‍സ് ഹരജിയും തള്ളിയതോടെയാണ് ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത്.ഒരു ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.വിജിലന്‍സിനെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യംചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഏഴ് നിബന്ധനകളാണ് കോടതി വെച്ചിട്ടുള്ളത്. ചികിത്സ തടസപ്പെടുത്തരുതെന്നുംചോദ്യം ചെയ്യലിന്ന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തമെന്നതും […]

26 Nov 2020 12:08 AM GMT

പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന്റെ കസ്റ്റഡി ഹര്‍ജി  തള്ളി; ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന്അനുമതി നല്‍കി.

ആശുപത്രിയിലെത്തിയായിരിക്കും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. കസ്റ്റഡിയില്‍ വിടണമെന്ന വിജിലന്‍സ് ഹരജിയും തള്ളിയതോടെയാണ് ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത്.ഒരു ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.
വിജിലന്‍സിനെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യംചെയ്യും.

ചോദ്യം ചെയ്യുന്നതിനായി ഏഴ് നിബന്ധനകളാണ് കോടതി വെച്ചിട്ടുള്ളത്. ചികിത്സ തടസപ്പെടുത്തരുതെന്നും
ചോദ്യം ചെയ്യലിന്ന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തമെന്നതും അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് പേര്‍ മാത്രം, ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം,
കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കും, ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത് എന്നും കോടതി നിബന്ധനകളില്‍ പറയുന്നു.

Next Story