‘അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി ഇബ്രാഹിംകുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം’; പരിഹസിച്ച് എഎ റഹീം
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് കേരളം കാത്തിരുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു റഹീമിന്റെ പ്രതികരണം. പാലാരിവട്ടം പാലം പൊളിക്കാനും പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ളസംഘം ഈടാക്കണമെന്നും പാലം പൊളിച്ച വേഗതയില്‍ തന്നെ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്നും റഹീം പ്രതികരിച്ചു. പാലാരിവട്ടം […]

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് കേരളം കാത്തിരുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു റഹീമിന്റെ പ്രതികരണം.
പാലാരിവട്ടം പാലം പൊളിക്കാനും പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ളസംഘം ഈടാക്കണമെന്നും പാലം പൊളിച്ച വേഗതയില്‍ തന്നെ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്നും റഹീം പ്രതികരിച്ചു.
പാലാരിവട്ടം പാലം അഴിമതികേസില്‍ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;
‘കേരളം കാത്തിരുന്ന അറസ്റ്റ്.ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീകെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം.
പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തില്‍ നിന്നും ഈടാക്കണം.
പാലം പൊളിഞ്ഞ വേഗതയില്‍ നിയമ നടപടികളും പൂര്‍ത്തിയാക്കണം.
സാധാരണ അഴിമതി കേസുകളില്‍ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം.
പാലാരിവട്ടം കേസില്‍ വളരെ വേഗതയില്‍ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതര്‍ഹമാണ്.
പാലാരിവട്ടം പാലം പകല്‍ കൊള്ളയാണ്. പ്രതികള്‍ക്ക് വേഗതയില്‍ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയില്‍ വേഗതയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിയമ സാധ്യത തേടണം.’