Top

22 കോടി അധികചെലവ്; അഞ്ചരമാസത്തെ ഗതാഗതദുരിതം; ഒടുവില്‍ ആഘോഷങ്ങളില്ലാതെ പാലാരിവട്ടം പാലം തുറക്കുന്നു; രണ്ടര മാസം മുന്‍പ് തീര്‍ത്തതില്‍ അഭിമാനമെന്ന് സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക […]

5 March 2021 10:54 AM GMT

22 കോടി അധികചെലവ്; അഞ്ചരമാസത്തെ ഗതാഗതദുരിതം; ഒടുവില്‍ ആഘോഷങ്ങളില്ലാതെ പാലാരിവട്ടം പാലം തുറക്കുന്നു; രണ്ടര മാസം മുന്‍പ് തീര്‍ത്തതില്‍ അഭിമാനമെന്ന് സുധാകരന്‍
X

പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.

100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ഒരു കരാര്‍ സംഘടനയും കരാറുകമ്പനിയും കേസ് നല്‍കിയെങ്കിലും സുപ്രീംകോടതി പുനര്‍നിര്‍മ്മാണത്തിനു അനുമതി നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതു കൂടാതെ അന്നത്തെ നിര്‍മ്മാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.

കാബിനറ്റ് തീരുമാനപ്രകാരം നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ നിര്‍മ്മാണത്തിനു 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നത് അഭിമാനകരമാണെന്നും മന്ത്രി അറിയിച്ചു.

ഭാരപരിശോധന തൃപ്തികരമായി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്നലെ ഡിഎംആര്‍സിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ചതായി മന്ത്രി അറിയിച്ചു. ഏനാത്ത് പാലത്തിലെ പ്രശ്‌നങ്ങള്‍ക്കു ശേഷം പണി പൂര്‍ത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങള്‍ക്കു ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ചു പാലം ഗതാഗതത്തിനു തയ്യാറാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം മേല്‍പ്പാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ ഉന്നതനിലവാരം പുലര്‍ത്തുന്ന പ്രധാനപ്പെട്ട അഞ്ചു നിര്‍മ്മാണങ്ങളാണ് കൊല്ലം മുതല്‍ എറണാകുളം വരെ ദേശീയപാതയില്‍ നടത്തിയിട്ടുള്ളത്. കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍, പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലവുമാണ് ഈ അഞ്ചു പ്രവൃത്തികളെന്നും ജി.സുധാകരന്‍ അറിയിച്ചു.

Next Story