Top

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു; ഇബ്രാഹിംകുഞ്ഞിനെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത വികെ ഇബ്രാഹിം കുഞ്ഞിനെ നാല് മണിക്ക് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് അല്‍പ്പസമയത്തിനകം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത ലേക്ക് ഷോര്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചുവരികയാണ്. ഇബ്രാഹിം കുഞ്ഞ് എത്തിയെന്ന് പറയുന്ന ചൊവ്വാഴ്ച്ചത്തെ സിവിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം […]

18 Nov 2020 3:09 AM GMT

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു; ഇബ്രാഹിംകുഞ്ഞിനെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത വികെ ഇബ്രാഹിം കുഞ്ഞിനെ നാല് മണിക്ക് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് അല്‍പ്പസമയത്തിനകം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത ലേക്ക് ഷോര്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചുവരികയാണ്. ഇബ്രാഹിം കുഞ്ഞ് എത്തിയെന്ന് പറയുന്ന ചൊവ്വാഴ്ച്ചത്തെ സിവിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

അദ്ദേഹം കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നാണ് ലേക്ക്‌ഷോര്‍ ആശുപത്രി ഡോക്ടര്‍ വ്യക്തമാക്കിയത്. ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുന്ന ഡോക്ടര്‍ ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇബ്രാഹിം കുഞ്ഞിനെ പുറത്ത് കൊണ്ട് പോയാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചു.

അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘത്തിനൊപ്പമായിരുന്നു വിജിലന്‍സ് സംഘം എത്തിയത്.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കം പത്ത് പേരായിരുന്നു വീട്ടിലെത്തിയത്.

Next Story