Top

‘ഇടതുപക്ഷ സര്‍ക്കാര്‍ മാസാണ്, ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമം’: ശോഭാ സുരേന്ദ്രന്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഇടതുപക്ഷ സര്‍ക്കാരിന്റെ സെല്‍ഫ് ഗോള്‍ പരാക്രമമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേസില്‍ ടിഒ സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെന്നും ഇനി എല്‍ഡിഎഫിന്റെ ഊഴമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത അറസ്റ്റ് മുഖ്യമന്ത്രിയെ തന്നെയാണോയെന്ന് കാത്തിരുന്നു കാണാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ […]

18 Nov 2020 2:02 AM GMT

‘ഇടതുപക്ഷ സര്‍ക്കാര്‍ മാസാണ്, ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമം’: ശോഭാ സുരേന്ദ്രന്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഇടതുപക്ഷ സര്‍ക്കാരിന്റെ സെല്‍ഫ് ഗോള്‍ പരാക്രമമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേസില്‍ ടിഒ സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെന്നും ഇനി എല്‍ഡിഎഫിന്റെ ഊഴമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അടുത്ത അറസ്റ്റ് മുഖ്യമന്ത്രിയെ തന്നെയാണോയെന്ന് കാത്തിരുന്നു കാണാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘത്തിനൊപ്പമായിരുന്നു വിജിലന്‍സ് സംഘം എത്തിയത്.

ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കം പത്ത് പേരായിരുന്നു വീട്ടിലെത്തിയത്.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

‘പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍, മുഖ്യമന്ത്രിയുടെ വീട്ടുവാതില്‍ക്കല്‍ കേന്ദ്ര ഏജന്‍സി വിലങ്ങുമായി വരുന്നത് വരെ കാത്തിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മാസ്സാണ്. ഒരാള്‍ ഗോള്‍ വഴങ്ങിയാല്‍ മറ്റേയാളും വഴങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമമാണ് ഇപ്പോള്‍ കാണുന്നത്. ടി ഒ സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ അറസ്റ്റ് ചെയ്യേണ്ടിയിരുന്നതാണ് വി കെ ഇബ്രാഹിം കുഞ്ഞിനെ. ഇനി എല്‍ ഡി എഫിന്റെ ഊഴമാണ്. അടുത്ത അറസ്റ്റ് മുഖ്യമന്ത്രി തന്നെയാകുമോ എന്ന് കാത്തിരുന്ന് കാണാം’

Next Story