Top

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും; കേസ് ചൊവ്വാഴ്ച്ച പരിഗണനയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നാളെ സമര്‍പ്പിക്കും. നാളെ രാവിലെ ഒന്‍പത് മണിക്കാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ യോഗം ചേരുന്നത്. ഇതിന് ശേഷമാകും എറണാകുളം ഡിഎംഒക്ക് റിപ്പോര്‍ട്ട് കൈമാറുക. ഡിഎംഒ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നാളെ സമര്‍പ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ […]

22 Nov 2020 1:44 AM GMT

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും; കേസ് ചൊവ്വാഴ്ച്ച പരിഗണനയില്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നാളെ സമര്‍പ്പിക്കും. നാളെ രാവിലെ ഒന്‍പത് മണിക്കാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ യോഗം ചേരുന്നത്. ഇതിന് ശേഷമാകും എറണാകുളം ഡിഎംഒക്ക് റിപ്പോര്‍ട്ട് കൈമാറുക. ഡിഎംഒ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നാളെ സമര്‍പ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘമാണ് പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്. കളമശ്ശേരി മെഡിക്കല്‍ കൊളേജിലെ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധനകള്‍ നടത്തിയിരുന്നു. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ചൊവ്വാഴ്ച്ചയാണ് ഇബ്രാഹിം കുഞ്ഞിന്റെ കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.

വിജിലന്‍സ് സമര്‍പ്പിച്ചിരിക്കുന്ന കസ്റ്റഡി അപേക്ഷയും, ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും . മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും കോടതി തീരുമാനം പറയുക. ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിലും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനം.

Next Story

Popular Stories