Top

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഇന്നുമുതല്‍; ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ

എറണാകുളത്തു നിന്നും കലൂര്‍ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം.

4 Oct 2020 12:51 AM GMT

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഇന്നുമുതല്‍; ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ
X

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പാലാരിവട്ടം പാലത്തിനു സമീപത്തെത്തി ഗതാഗത നിയന്ത്രണങ്ങള്‍ വിലയിരുത്തി.

എറണാകുളത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കാണ് ഗതാഗതക്കുരുക്ക് നേരിടേണ്ടി വരിക. ഇത് ഒഴിവാക്കുന്നതിനാണ് ബദല്‍ യാത്രാമാര്‍ഗം ഉള്‍പ്പെടുത്തിയാണ് പോലീസ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. പാലത്തിന്റെ രണ്ടറ്റത്തുമായി 300 മീറ്റര്‍ അകലത്തില്‍ ദേശീയപാതയില്‍ പുതിയ രണ്ട് യൂടേണ്‍ പോയിന്റുകള്‍ തയ്യാറാക്കി. എറണാകുളത്തു നിന്നും കലൂര്‍ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം.

ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് വഴി സിവില്‍ ലൈനിലേക്കും ബദല്‍ മാര്‍ഗം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളത്തേക്കു പോകാന്‍ പാലച്ചുവട് വഴി പുതിയ റോഡിലേക്ക് പ്രവേശിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു നിര്‍മാണ ജോലികള്‍ നടക്കുന്ന പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുമെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു.

ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പാലാരിവട്ടം പാലം സന്ദര്‍ശിച്ചു. നിര്‍മ്മാണജോലികള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സാധ്യമായ എല്ലാ ക്രമീകരണങ്ങളും പോലീസ് ഉറപ്പു വരുത്തുന്നുണ്ട്.

Next Story