Top

പാലാരിവട്ടം പാലം നാളെ തുറക്കും

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികളില്ലാതെയാണ് പാലം തുറക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറക്കും. തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിക്കും. പഴയപാലത്തിന്റെ മുകള്‍ഭാഗം 57 ദിവസം കൊണ്ടാണ് പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗാര്‍ഡറുകളുമാണ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നാണ് പുനര്‍നിര്‍മാണം […]

5 March 2021 9:29 PM GMT

പാലാരിവട്ടം പാലം നാളെ തുറക്കും
X

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികളില്ലാതെയാണ് പാലം തുറക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറക്കും. തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിക്കും. പഴയപാലത്തിന്റെ മുകള്‍ഭാഗം 57 ദിവസം കൊണ്ടാണ് പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗാര്‍ഡറുകളുമാണ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നാണ് പുനര്‍നിര്‍മാണം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ വരെ സമയം നല്‍കിയിരുന്നെങ്കിലും മൂന്ന് മാസം നേരത്തെ നിര്‍മാണം പൂര്‍ത്തിയായി.

100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Next Story