Top

പഴനി പീഡനം: ‘പണം ആവശ്യപ്പെട്ടത് പരാതിക്കാര്‍’; പ്രാഥമിക പരിശോധനയില്‍ സ്ത്രീക്ക് പരിക്കില്ലെന്ന് തമിഴ്‌നാട് പൊലീസ്

തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ മലയാളി സ്ത്രീയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന സംഭവം കെട്ടിച്ചമച്ചതെന്ന് സൂചന. തമിഴ്‌നാട് പോലീസ് നല്‍കുന്ന പ്രതികരണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പഴനിയില്‍ വച്ച് ക്രൂര പീഡനം നേരിട്ടെന്ന ആക്ഷേപം ഉന്നയിച്ച കണ്ണൂര്‍ സ്വദേശികള്‍ വിവാഹിതരല്ലെന്നും ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പരാതിക്കാരാണ് പണം ആവശ്യപ്പെട്ടതെന്നും തമിഴ് നാട് പൊലീസ് വ്യക്തമാക്കുന്നു. തമിഴ്‌നാട് ഡിജിപിയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി നാല്‍പത്കാരിയെ തട്ടിക്കൊണ്ട് പോയി ഒരു രാത്രി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ […]

13 July 2021 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഴനി പീഡനം: ‘പണം ആവശ്യപ്പെട്ടത് പരാതിക്കാര്‍’; പ്രാഥമിക പരിശോധനയില്‍ സ്ത്രീക്ക് പരിക്കില്ലെന്ന് തമിഴ്‌നാട് പൊലീസ്
X

തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ മലയാളി സ്ത്രീയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന സംഭവം കെട്ടിച്ചമച്ചതെന്ന് സൂചന. തമിഴ്‌നാട് പോലീസ് നല്‍കുന്ന പ്രതികരണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പഴനിയില്‍ വച്ച് ക്രൂര പീഡനം നേരിട്ടെന്ന ആക്ഷേപം ഉന്നയിച്ച കണ്ണൂര്‍ സ്വദേശികള്‍ വിവാഹിതരല്ലെന്നും ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പരാതിക്കാരാണ് പണം ആവശ്യപ്പെട്ടതെന്നും തമിഴ് നാട് പൊലീസ് വ്യക്തമാക്കുന്നു. തമിഴ്‌നാട് ഡിജിപിയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി നാല്‍പത്കാരിയെ തട്ടിക്കൊണ്ട് പോയി ഒരു രാത്രി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരുക്കേല്‍പ്പിച്ചതായും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരിശോധയില്‍ പരിക്കേറ്റതിന് തെളിവില്ലെന്നാണ് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സ്ത്രീയ്ക്ക് പരിക്കില്ല. പരാതിക്കാരിയായ സ്ത്രീ വിവാഹിതയല്ലെന്ന് ഇവരുടെ സഹോദരി മൊഴിനല്‍കിയതായും ഡിജിപി വ്യക്തമാക്കുന്നു.

തീര്‍ഥാടനത്തിനു പോയ സ്ത്രീ പഴനിയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണം ശക്തമായത്. പീഡനത്തിനിരയായ സ്ത്രീയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പ്രതികളെ കണ്ടെത്താനായി മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവരങ്ങള്‍ പഴനി പൊലീസിനു കൈമാറുകയും ചെയ്തു. പിന്നാലെ വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയോഗിച്ചായിരുന്നു തമിഴ്‌നാട് പൊലീസ് വിഷയം പരിശോധിച്ചത്. പിന്നാലെയാണ് കേസില്‍ ട്വിസ്റ്റുകള്‍ ഉണ്ടായത്.

ആരോപണ വിധേയനായ ലോഡ്ജ് ഉടമ ഇതിനിടെ സംഭവം വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു എന്ന് ലോഡ്ജ് ഉടമ മുത്തു പ്രതികരിച്ചു. പീഡനം നടന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയ പത്തൊന്‍പതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തത്. മുറിയെടുക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞത്. മുറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നല്‍കണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ പോകുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിറ്റേ ദിവസവും അവിടെ തന്നെ തുടര്‍ന്നു. അന്ന് അവര്‍ മുറിയില്‍ മദ്യപിക്കുകയും കലഹിക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങുമ്പോള്‍ വീട്ടമ്മ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പ്രതികരിച്ചു.

ഇതിന് ശേഷം ഇക്കഴിഞ്ഞ ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടെന്നും ലോഡ്ജ് ഉടമ പറയുന്നു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍, രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ്, പണം എന്നിവയുമായി നേരില്‍ കാണണമെന്നും അല്ലെങ്കില്‍ കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.

Next Story