രണ്ടാം വയസില്‍ ചലശേഷി നഷ്ടപ്പെട്ടു; ഇന്ന് അധ്യാപകന്, രാഷ്ട്രീയക്കാരന് ഒടുവില്‍ സലീം മാഷ് പഞ്ചായത്ത് അധ്യക്ഷനിലേക്ക്
തന്റെ ശാരീരിക പരിമിധികളെ വെല്ലുവിളിച്ച് മുന്നേറുകയാണ് കെപി മുഹമ്മദ് സലീം. ഇപ്പോഴിത തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എംഎസ്എഫ് അണ്ണാന്‍തൊടി യൂണിറ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സലീം നിലവില്‍ യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്. രണ്ടാം വയസില്‍ പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് സലീമിന്റെ ഇരു കാലുകളുടേയും ചലനശേഷി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയായിരുന്നു ജീവിതം. പ്രത്യേകം രൂപ കല്‍പ്പന ചെയ്ത മോട്ടോര്‍സൈക്കിളിലാണ് സലീമിന്റെ യാത്രകള്‍. […]

തന്റെ ശാരീരിക പരിമിധികളെ വെല്ലുവിളിച്ച് മുന്നേറുകയാണ് കെപി മുഹമ്മദ് സലീം. ഇപ്പോഴിത തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എംഎസ്എഫ് അണ്ണാന്‍തൊടി യൂണിറ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സലീം നിലവില്‍ യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്.
രണ്ടാം വയസില്‍ പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് സലീമിന്റെ ഇരു കാലുകളുടേയും ചലനശേഷി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയായിരുന്നു ജീവിതം. പ്രത്യേകം രൂപ കല്‍പ്പന ചെയ്ത മോട്ടോര്‍സൈക്കിളിലാണ് സലീമിന്റെ യാത്രകള്‍.
ആദ്യമായിട്ടാണ് സലീം തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചാമപ്പറമ്പ് വാര്‍ഡില്‍ നിന്നായിരുന്നു സലീമിന്റെ കന്നിയങ്കം. ക്രച്ചസില്‍ തന്നെയാണ് സലീം വാര്‍ഡ് മുഴുവന്‍ പ്രചരണം നടത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിനായിരുന്നു വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആ വാര്‍ഡാണ് ഇത്തവണ സലീം പിടിച്ചെടുത്തത്. പ്രചാരണ സമയത്ത് ശ്രദ്ധയില്‍പ്പെട്ട വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയ വീടീന് തറകല്ലിട്ടാണ് മുഹമ്മദ് സലീം പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.മണ്ണാര്‍ക്കാട് ഡിഎച്ച്എസിലെ മലയാളം അധ്യാപകനാണ് സലീം.