പാലക്കാട് ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച ഒരാള്‍ പൊലീസ് പിടിയില്‍
പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം നടത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വിയില്‍ ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദൃശ്യത്തിലുള്ള മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാണ് ക്ഷേത്രത്തില്‍ മോഷണം നടന്നിരിക്കുന്നത്. ഉച്ച പൂജയ്ക്ക് ശേഷം പൂജാരിയും മറ്റും പോയ സമയത്തായിരുന്നു രണ്ടു പേര് ക്ഷേത്ര മതില് ചാടിക്കടന്നു ഭണ്ടാരത്തിലെ പണവും തേങ്ങയും മോഷ്ടിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടന്ന […]
15 July 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം നടത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വിയില്‍ ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദൃശ്യത്തിലുള്ള മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാണ് ക്ഷേത്രത്തില്‍ മോഷണം നടന്നിരിക്കുന്നത്. ഉച്ച പൂജയ്ക്ക് ശേഷം പൂജാരിയും മറ്റും പോയ സമയത്തായിരുന്നു രണ്ടു പേര് ക്ഷേത്ര മതില് ചാടിക്കടന്നു ഭണ്ടാരത്തിലെ പണവും തേങ്ങയും മോഷ്ടിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടന്ന അഞ്ചാമത്തെ മോഷണമാണിത്.
- TAGS:
- Crime
- Kerala Police
- THEFT