പാലക്കാട് ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട് എടത്തനാട്ടുകരക്ക് സമീപം ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടതിനെ തുടര്‍ന്ന് പരിസരപ്രദേശത്തുള്ളവര്‍ ഓടിയെത്തിനാലാണ് ജീവന് രക്ഷപ്പെട്ടത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഹുസൈന്റെ ശരീരത്തില്‍ മുറിവുകളുണ്ട്. പരിക്കേറ്റ ഹുസൈന് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹുസൈന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമല്ല. അതേസമയം, പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. […]
2 July 2021 11:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് എടത്തനാട്ടുകരക്ക് സമീപം ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
റബ്ബര്‍ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടതിനെ തുടര്‍ന്ന് പരിസരപ്രദേശത്തുള്ളവര്‍ ഓടിയെത്തിനാലാണ് ജീവന് രക്ഷപ്പെട്ടത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഹുസൈന്റെ ശരീരത്തില്‍ മുറിവുകളുണ്ട്.
പരിക്കേറ്റ ഹുസൈന് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹുസൈന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമല്ല. അതേസമയം, പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
ഉപ്പുകുളത്ത് മുന്‍പും പലയിടത്തായി കടുവയെ കണ്ടിട്ടുണ്ടെന്ന് പരിസരവാസികള്‍ സാക്ഷ്യപെടുത്തുന്നു. ഇവിടെ വളര്‍ത്തു മൃഗങ്ങളെ വന്യജീവി പിടിച്ചത് വനംവകുപ്പിനെ അറിയിച്ചിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Also Read: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് മാധവന്‍കുട്ടി ചരിഞ്ഞു; വിടപറഞ്ഞത് ‘സര്‍വ്വസ്വതന്ത്രന്‍’