ഷാഫി പറമ്പിലിനെ നേരിടാന്‍ ബിജെപിയുടെ വജ്രായുധം സന്ദീപ് വാര്യര്‍? പാലക്കാട് പ്ലാന്‍ സി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോര്പറേഷന് നിലനിര്‍ത്തിയതിന് പിന്നാലെ നിയമസഭയിലേക്കും പാലക്കാട് സീറ്റ് നോട്ടമിട്ട് ബിജെപി. സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിനെ നേരിടാന്‍ സന്ദീപ് നായരെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനയാണ് പാലക്കാട് പിടിക്കാനുള്ള ആത്മവിശ്വാസത്തിന് പിന്നില്‍. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനെയായിരുന്നു പാര്‍ട്ടി ഇവിടെ ഇറക്കിയത്. എന്നാല്‍ ഷാഫിയോട് ബിജെപിയുടെ സംസ്ഥാന നേതാവ് പരാജയപ്പെട്ട് രണ്ടാംസ്ഥാനത്തെത്തി. ഇത്തവണയും കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെത്തന്നെയാവും പാലക്കാട് നിലനിര്‍ത്താന്‍ ഇറക്കുക. നേതൃത്വത്തോട് പിണങ്ങിയിരിക്കുകയാണെങ്കിലും ശോഭ സുരേന്ദ്രനെ […]

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോര്പറേഷന് നിലനിര്‍ത്തിയതിന് പിന്നാലെ നിയമസഭയിലേക്കും പാലക്കാട് സീറ്റ് നോട്ടമിട്ട് ബിജെപി. സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിനെ നേരിടാന്‍ സന്ദീപ് നായരെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനയാണ് പാലക്കാട് പിടിക്കാനുള്ള ആത്മവിശ്വാസത്തിന് പിന്നില്‍.
കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനെയായിരുന്നു പാര്‍ട്ടി ഇവിടെ ഇറക്കിയത്. എന്നാല്‍ ഷാഫിയോട് ബിജെപിയുടെ സംസ്ഥാന നേതാവ് പരാജയപ്പെട്ട് രണ്ടാംസ്ഥാനത്തെത്തി. ഇത്തവണയും കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെത്തന്നെയാവും പാലക്കാട് നിലനിര്‍ത്താന്‍ ഇറക്കുക. നേതൃത്വത്തോട് പിണങ്ങിയിരിക്കുകയാണെങ്കിലും ശോഭ സുരേന്ദ്രനെ കാട്ടാക്കടയില്‍ ഇറക്കാനാണ് ബിജെപിയുടെ നീക്കം. പ്രാഥമിക കരടുപട്ടികയില്‍ ശോഭ സ്ഥാനം പിടിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരെ പാലക്കാട്ടേക്ക് പരിഗണിക്കുന്നത്.
സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെ പാലക്കാടിറക്കാമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ ആലോചന. എന്നാല്‍, മലമ്പുഴ വേണമെന്ന ആവശ്യം കൃഷ്ണകുമാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. തൃശ്ശൂരിലും സന്ദീപ് വാര്യറുടെ പേര് പരിഗണിക്കുന്നുണ്ട്.
2011ലാണ് എല്‍ഡിഎഫില്‍നിന്നും ഷാഫി പറമ്പില്‍ പാലക്കാട് പിടിച്ചെടുത്തത്. 2016ല്‍ ലീഡ് വര്‍ധിപ്പിച്ചായിരുന്നു രണ്ടാം ജയം. ഇത്തവണത്തെ നിയമസഭയിലെ പ്രകടനത്തിലും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്ന ഷാഫിയുടെ വിജയ സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും തര്‍ക്കങ്ങളില്ല. ഷാഫിയുമായി ആറായിരം വോട്ടുകളുടെ വ്യത്യാസമാണ് ബിജെപിക്ക് കഴിഞ്ഞ തവണയുണ്ടായിരുന്നത്.