Top

ദുരഭിമാനക്കൊലയ്ക്ക് പിന്നാലെ പാലക്കാട് മിശ്രവിവാഹിതര്‍ക്കെതിരെ വധശ്രമം; മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടും പൊലീസ് കേസ് ഒതുക്കി തീര്‍ക്കുന്നെന്ന് ദമ്പതികള്‍

വിവാഹ ശേഷം പല തവണ സുറുമിയുടെ വീട്ടുകാര്‍ അക്ഷയെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച വീട്ടലേക്ക് പോകവെ സുറുമിയുടെ അമ്മവന്മാരായ അബു താഹിര്‍, ഹക്കിം എന്നിവര്‍ തന്നെ ആക്രമിച്ചെന്ന് അക്ഷയ് പറഞ്ഞു.

30 Dec 2020 6:40 AM GMT

ദുരഭിമാനക്കൊലയ്ക്ക് പിന്നാലെ പാലക്കാട് മിശ്രവിവാഹിതര്‍ക്കെതിരെ വധശ്രമം; മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടും പൊലീസ് കേസ് ഒതുക്കി തീര്‍ക്കുന്നെന്ന് ദമ്പതികള്‍
X

പാലക്കാട് മിശ്രവിവാഹിതര്‍ക്കെരെ മൂന്ന് തവണ ആക്രമണമുണ്ടായിട്ടും മങ്കര പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപണം. വധ ശ്രമം ഉണ്ടായതിന് പിന്നാലെ പൊലീസില്‍ പാരാതിപ്പെട്ടിരുന്നു. എന്നാല്‍ അതൊരു അടിപിടിക്കേസാക്കി ഒതുക്കി തീര്‍ക്കാനാണ് ഉദ്ദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് പരാതിക്കാരായ അക്ഷയും സുറുമിയും പറഞ്ഞു. തേങ്കുറിശ്ശി ദുരഭിമാനക്കൊല ഉണ്ടായതിന്റെ അടുത്ത ദിവസമാണ് അക്ഷയ്‌ക്കെതിരെ വധ ശ്രമം ഉണ്ടാകുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് അക്ഷയും സുറുമിയും വിവാഹിതരാകുന്നത്. സുറുമുയുടെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. വിവാഹ ശേഷം പല തവണ സുറുമിയുടെ വീട്ടുകാര്‍ അക്ഷയെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച വീട്ടലേക്ക് പോകവെ സുറുമിയുടെ അമ്മവന്മാരായ അബു താഹിര്‍, ഹക്കിം എന്നിവര്‍ തന്നെ ആക്രമിച്ചെന്ന് അക്ഷയ് പറഞ്ഞു.

വിവാഹത്തിന് ശേഷം നിരവധി തവണ തന്റെ വീട്ടുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇപ്പോളുണ്ടയിരിക്കുന്നത് മൂന്നാമത്തെ ആക്രമണമാണെന്നും സുറുമി പറഞ്ഞു. തങ്ങളുടെ പരാതിയെ തുടര്‍ന്ന് ഉദ്ദ്യോഗസ്ഥര്‍ അബു താഹിറിനെയും ഹക്കിമിനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ ചുമത്തിയത് അടിപിടി കേസുകള്‍ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.

തേങ്കുറിശ്ശി ദുരഭിമാനക്കൊലയുണ്ടായതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായി എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് പാലക്കാട് ഇതിന് സമാനസ്വഭാവത്തിമുള്ള സംഭവം അരങ്ങേറുന്നത്.

Next Story