Top

‘ദൈവത്തിന് വേണ്ടിയാണ് മകന്റെ കഴുത്തറുത്തത്’; പൊലീസിനോട് അമ്മ

പാലക്കാട്: ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ന് കേരളം കേട്ടത്. മകന്‍ ആമലിനെ കൊലപ്പെടുത്തിയ വിവരം അമ്മ ഷാഹിദ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ദൈവത്തിന് വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസെത്തി ഷാഹിദയെ കസ്റ്റെഡിയിലെടുത്തു. പാലക്കാട് നഗരത്തിന് സമീപം പുളക്കാടായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിക്കാണ് കൊലപാതകം നടന്നത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് ഷാഹിദ ആമിലിനെ കൊലപ്പെടുത്തിയത്. പൊലീസെത്തുമ്പോള്‍ ഇവര്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും […]

7 Feb 2021 1:55 AM GMT

‘ദൈവത്തിന് വേണ്ടിയാണ് മകന്റെ കഴുത്തറുത്തത്’; പൊലീസിനോട് അമ്മ
X

പാലക്കാട്: ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ന് കേരളം കേട്ടത്. മകന്‍ ആമലിനെ കൊലപ്പെടുത്തിയ വിവരം അമ്മ ഷാഹിദ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ദൈവത്തിന് വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസെത്തി ഷാഹിദയെ കസ്റ്റെഡിയിലെടുത്തു.

പാലക്കാട് നഗരത്തിന് സമീപം പുളക്കാടായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിക്കാണ് കൊലപാതകം നടന്നത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് ഷാഹിദ ആമിലിനെ കൊലപ്പെടുത്തിയത്.

പൊലീസെത്തുമ്പോള്‍ ഇവര്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മറ്റ് കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും പൊലീസെത്തിയതിന് ശേഷമാണ് ഇവര്‍ വിവരം അറിഞ്ഞത്.

പ്രതിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകുവെന്ന് എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു.

Next Story