പാലക്കാട് നഗരസഭയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യമെന്ന് ബിജെപി; യുഡിഎഫിനെ വിജയിപ്പിക്കാന്‍ സംഘടനകള്‍ വോട്ട് ചെയ്തിട്ടുണ്ടാവാമെന്ന് കോണ്‍ഗ്രസ്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. ബിജെപി അധികാരം കൈയ്യാളിയിരുന്ന നഗരസഭ എന്നര്‍ത്ഥത്തിലാണ് നഗരസഭ ശ്രദ്ധ നേടിയത്. ഇക്കുറി ബിജെപി തുടരുമോ മടങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുന്നണികളുടെ പ്രതികരണം വന്നുതുടങ്ങി. തങ്ങള്‍ അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്-സിപിഐഎം സഖ്യമുണ്ടായെന്നാണ് ബിജെപിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇവയെയെല്ലാം മറികടന്ന് അധികാരത്തിലെത്തുമെന്നാണ് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് പറഞ്ഞു. ആരുമായും ഔദ്യോഗിക നീക്കുപോക്കുണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ബിജെപി നേരിടാന്‍ […]

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. ബിജെപി അധികാരം കൈയ്യാളിയിരുന്ന നഗരസഭ എന്നര്‍ത്ഥത്തിലാണ് നഗരസഭ ശ്രദ്ധ നേടിയത്. ഇക്കുറി ബിജെപി തുടരുമോ മടങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുന്നണികളുടെ പ്രതികരണം വന്നുതുടങ്ങി.
തങ്ങള്‍ അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്-സിപിഐഎം സഖ്യമുണ്ടായെന്നാണ് ബിജെപിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇവയെയെല്ലാം മറികടന്ന് അധികാരത്തിലെത്തുമെന്നാണ് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് പറഞ്ഞു.
ആരുമായും ഔദ്യോഗിക നീക്കുപോക്കുണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. ബിജെപി നേരിടാന്‍ നഗരസഭയില്‍ യുഡിഎഫിന് മാത്രമേ കഴിയുകയുള്ളൂ. അതിനാല്‍ ദുര്‍ബലമായ സംഘടനകള്‍ യുഡിഎഫിനെ പിന്തുണച്ചിരിക്കാമെന്ന് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ വികെ ശ്രീകണ്ഠന് പറഞ്ഞു.
നഗരസഭ ഭരിക്കില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്നാണ് സിപിഐഎം പ്രതികരണം. ഒരിക്കലും നടക്കാത്ത കാര്യമാണ് കോണ്‍ഗ്രസുമായുള്ള സഖ്യമെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ തവണ 52 അംഗ കൗണ്‍സിലിലേക്ക് 24 പേരെയാണ് ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. യുഡിഎഫിന് 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒമ്പതും. വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും എല്ഡിഎഫിനോടൊപ്പമായിരുന്നു.
കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കുന്ന നീക്കുപോക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു.