Top

പാലക്കാട് നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ; ‘സംഘപരിവാറിന് നഗരസഭ വിട്ടുകൊടുക്കില്ല’

പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നഗരസഭ കാര്യാലയത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രകടനത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്. .സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് […]

18 Dec 2020 1:30 AM GMT

പാലക്കാട് നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ; ‘സംഘപരിവാറിന് നഗരസഭ വിട്ടുകൊടുക്കില്ല’
X

പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നഗരസഭ കാര്യാലയത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്.

പ്രകടനത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്.

.സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ മന്ദിരത്തില്‍ ഉയര്‍ത്തിയത്.

2015ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ അധികാരത്തില്‍ എത്തിയ പാലക്കാട് നഗരസഭയില്‍ ഇക്കുറി കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപി ജയം. വിമത നീക്കം ഉള്‍പ്പെടെ ചര്‍ച്ചയായി യുഡിഎഫ് 14 സീറ്റിലേക്കും എല്‍ഡിഎഫ് ഏഴിലേക്കും ചുരുങ്ങിയപ്പോള്‍ രണ്ടു സിറ്റിംഗ് വാര്‍ഡ് നഷ്ടമായെങ്കിലും യുഡിഎഫിന്റെ നാലു വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ബിജെപ്പിക്കായി. അതിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ വിജയാഹ്‌ളാദം.

Next Story