ശോഭാ സുരേന്ദ്രന്റെ അടുത്ത അനുയായിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണ; എന്നിട്ടും സമ്മതിക്കാതെ പാലക്കാട് ജില്ലാ പ്രസിഡണ്ടിന് സ്ഥാനം
പാലക്കാട്: ഒറ്റക്ക്് ഭരിക്കാന്‍ കഴിയുന്ന തരത്തില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയിട്ടും പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാദ്ധ്യക്ഷനെയും തെരഞ്ഞെടുത്തത് ഏറെ കഷ്ടപ്പെട്ട്. കെ പ്രിയയാണ് നഗരസഭ അദ്ധ്യക്ഷയാവുക. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് വൈസ് ചെയര്‍മാനാവും. നഗരസഭാ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ് ധാരണയായത്. ബിജെപി നേതാവ് ജോര്‍ജ് കുര്യന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ് നടന്നത്. […]

പാലക്കാട്: ഒറ്റക്ക്് ഭരിക്കാന്‍ കഴിയുന്ന തരത്തില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയിട്ടും പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാദ്ധ്യക്ഷനെയും തെരഞ്ഞെടുത്തത് ഏറെ കഷ്ടപ്പെട്ട്. കെ പ്രിയയാണ് നഗരസഭ അദ്ധ്യക്ഷയാവുക. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ കൃഷ്ണദാസ് വൈസ് ചെയര്‍മാനാവും.
നഗരസഭാ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ് ധാരണയായത്.
ബിജെപി നേതാവ് ജോര്‍ജ് കുര്യന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ടി ബേബിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിജെപി നേതാവാവ് ശോഭാ സുരേന്ദ്രന്റെ അടുത്ത അനുയായിയായ സ്മിതേഷിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്.
ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. തുടര്‍ന്നും പ്രശ്‌നം അവസാനിക്കാത്തത് കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് അന്തിമ തീരുമാനം വിടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് യോഗം ചേരുകയും ഇരുപദവികളിലേക്കും ആളുകളെ തെരഞ്ഞെടുത്തത്.