ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് തീകൊളുത്തി കൊന്നതെന്ന് ബന്ധുക്കള്‍
പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നും കൂട്ടി; കേരളത്തില്‍ നൂറ് കടന്ന് പെട്രോള്‍ വില ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറഞ്ഞു. മരണത്തിന് […]
23 Jun 2021 10:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
ഇന്നും കൂട്ടി; കേരളത്തില്‍ നൂറ് കടന്ന് പെട്രോള്‍ വില
ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറഞ്ഞു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്.
മകളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവന്‍ ഇന്ന് വടക്കുഞ്ചേരി പൊലീസില്‍ പരാതി നല്‍കും. ശ്രുതിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടിണ്ട്. 12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.