Top

‘യുഡിഎഫില്‍ കിട്ടിയ സീറ്റുകള്‍ തന്നെ വേണം’; എല്‍ഡിഎഫിനോട് അവകാശപ്പെട്ട് ജോസ് കെ മാണി

പാലക്കാട്: യുഡിഎഫില്‍ ആയിരിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിച്ച സീറ്റുകളില്‍ അവകാശ വാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയിലും മറ്റിടങ്ങളിലും ആനുപാതികമായി സീറ്റ് നല്‍കണമെന്നും പാര്‍ട്ടി ഇടത് മുന്നണിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി 46 സീറ്റും നാല് നഗരസഭകളില്‍ ഓരോ സീറ്റും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ജോസ് വിഭാഗം ആവശ്യമുയര്‍ത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണം സംബന്ധിച്ച് സിപിഐഎമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതുവരേയും ഒരു ധാരണയായില്ല. ജോസ് […]

4 Nov 2020 1:07 AM GMT

‘യുഡിഎഫില്‍ കിട്ടിയ സീറ്റുകള്‍ തന്നെ വേണം’; എല്‍ഡിഎഫിനോട് അവകാശപ്പെട്ട് ജോസ് കെ മാണി
X

പാലക്കാട്: യുഡിഎഫില്‍ ആയിരിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിച്ച സീറ്റുകളില്‍ അവകാശ വാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയിലും മറ്റിടങ്ങളിലും ആനുപാതികമായി സീറ്റ് നല്‍കണമെന്നും പാര്‍ട്ടി ഇടത് മുന്നണിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി 46 സീറ്റും നാല് നഗരസഭകളില്‍ ഓരോ സീറ്റും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ജോസ് വിഭാഗം ആവശ്യമുയര്‍ത്തിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണം സംബന്ധിച്ച് സിപിഐഎമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതുവരേയും ഒരു ധാരണയായില്ല.

ജോസ് വിഭാഗത്തെ പിണക്കാതെ മാന്യമായ സീറ്റ് വിഭജനത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ജോസ് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കുകയും മറ്റിടങ്ങളില്‍ ന്യായമായി സീറ്റ് വിഭജനവുമാണ് പാര്‍ട്ടി പരിഗണനയില്‍. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള കുടിയേറ്റ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയേക്കും. നാളെ നടക്കുന്ന സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായേക്കും.

കോട്ടയം ജില്ലയിലും കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കാനാണ് സൂചന. എന്നാല്‍ ജോസ് പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ ഇതിനകം മുന്നണിയില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Next Story