Top

കടുത്ത ജാതി വിവേചനം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഭര്‍തൃവീട്ടിലെ അനുഭവം തുറന്ന് പറഞ്ഞ് ശ്രുതി

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനാല്‍ യുവതിയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും ഒരാഴ്ച്ചയോളമായി ഭര്‍തൃവീട്ടിന്റെ പുറത്ത് കഴിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രുതി എന്ന് യുവതിയാണ് ഭര്‍ത്താവ് മനുകൃഷ്ണയുടെ വീടിന് മുന്നില്‍ ഒരാഴ്ച്ചയായി കഴിയുന്നത്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് പുറമേ തനിക്ക് ഭര്‍തൃവീട്ടില്‍ ജാതി വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രണ്ട് സമുദായക്കാരായതിനാല്‍ തന്നെ തനിക്ക് പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നല്‍കിയിരുന്നത് എന്നും തന്റെ അച്ഛനും അമ്മയും വരുമ്പോഴും ഇതേ […]

14 July 2021 12:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുത്ത ജാതി വിവേചനം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഭര്‍തൃവീട്ടിലെ അനുഭവം തുറന്ന് പറഞ്ഞ് ശ്രുതി
X

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനാല്‍ യുവതിയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും ഒരാഴ്ച്ചയോളമായി ഭര്‍തൃവീട്ടിന്റെ പുറത്ത് കഴിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രുതി എന്ന് യുവതിയാണ് ഭര്‍ത്താവ് മനുകൃഷ്ണയുടെ വീടിന് മുന്നില്‍ ഒരാഴ്ച്ചയായി കഴിയുന്നത്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് പുറമേ തനിക്ക് ഭര്‍തൃവീട്ടില്‍ ജാതി വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രണ്ട് സമുദായക്കാരായതിനാല്‍ തന്നെ തനിക്ക് പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നല്‍കിയിരുന്നത് എന്നും തന്റെ അച്ഛനും അമ്മയും വരുമ്പോഴും ഇതേ രീതിയിലാണ് പെരുമാറ്റമെന്നും ശ്രുതി വ്യക്തമാക്കി.

കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു; 72 മരണം, വ്യാപകമായ കൊള്ള

‘ഇതിനുള്ളില്‍ എന്നെ കയറ്റാതിരിക്കാന്‍ എന്റെ ഭാഗത്ത് എന്താണ് തെറ്റ് എന്ന് അവര്‍ പറയുന്നില്ല. എനിക്ക് ഇവിടെ താമസിക്കണം. എന്റെ കുട്ടിയുടെ അച്ഛനാണത്. ഞാന്‍ ഇവിടെ വരുമ്പോള്‍ അവര് മുങ്ങും. കാരണം പറഞ്ഞാല്‍ ഞാന്‍ പോകാം. ജൂലൈയില്‍ ആണ് കല്ല്യാണം കഴിഞ്ഞത്. അന്നൊക്കെ നല്ല സ്‌നേഹത്തില്‍ ആയിരുന്നു. കല്ല്യാണം കഴിഞ്ഞപ്പോള്‍ പാല് കൊടുക്കല്‍ ചടങ്ങ് പോലും അമ്മ ഒഴിവാക്കി. അമ്മക്ക് ഭയങ്കര ജാതി വിവേചനം ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരാണ്. പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് എനിക്ക് ഭക്ഷണം തന്നത്. എന്റെ അച്ഛനും അമ്മയും വന്നപ്പോഴും അങ്ങനെ തന്നെയാണ് പെരുമാറിയത്.’ ശ്രുതി പറഞ്ഞു.

‘വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിര്‍വൃതിയടയുന്ന അവസ്ഥയില്ല ഇന്ന്’; മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നെന്ന് കെ സുധാകരന്‍

താന്‍ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ ചെയ്യാനും ഭര്‍ത്താവിന്റെ അമ്മ നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ താന്‍ തയ്യാറായിരുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി. ഇതിനകം മനു കൃഷ്ണനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംഹിക നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവ് വീട് പൂട്ടി പോയെന്നാണ് ശ്രുതിയുടെ പരാതി. ശേഷമാണ് ശ്രുതി കുഞ്ഞുമൊത്ത് വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കിയത്.

ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും വീടിന് പുറത്താക്കി ഭർത്താവ്

ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും വീടിന് പുറത്താക്കി ഭർത്താവ്

Posted by Reporter Live on Tuesday, July 13, 2021
Next Story