സിപിഐഎം പുറത്താക്കി; പുറത്തായവരുടെ നേതൃത്വത്തില്‍ പാലക്കാട് സിപിഐ ബ്രാഞ്ച് കമ്മറ്റി
പാലക്കാട്: പത്തരിപ്പാലയില് സിപിഐഎം പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് കമ്മറ്റിയുമായി സിപിഐ. പാലക്കാട് അകലൂര്‍ കോട്ടക്കാടാണ് മുന്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തില്‍ സിപിഐ ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചത്. പേരൂരിലെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം കെകെ നൗഷാദിന്റെ നേതൃത്വത്തിലാണ് നീക്കം. നൗഷാദിന്റെ ഭാര്യ ഷംനയെയും സിപിഐഎം ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിന് പ്ിന്നാലെ ഷംന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പേരൂരിനെ ഒമ്പതാം വാര്‍ഡിലായിരുന്നു ഷംന ജനവിധി തേടിയത്. തെരഞ്ഞെടുപ്പിലുണ്ടായ വിദ്വേഷവും പാര്‍ട്ടിയില്‍നിന്നുള്ള അവഗണനയുമാണ് സിപിഐയിലേക്കുള്ള കൂറുമാറ്റത്തിന് […]

പാലക്കാട്: പത്തരിപ്പാലയില് സിപിഐഎം പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് കമ്മറ്റിയുമായി സിപിഐ. പാലക്കാട് അകലൂര്‍ കോട്ടക്കാടാണ് മുന്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തില്‍ സിപിഐ ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചത്. പേരൂരിലെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം കെകെ നൗഷാദിന്റെ നേതൃത്വത്തിലാണ് നീക്കം.
നൗഷാദിന്റെ ഭാര്യ ഷംനയെയും സിപിഐഎം ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിന് പ്ിന്നാലെ ഷംന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പേരൂരിനെ ഒമ്പതാം വാര്‍ഡിലായിരുന്നു ഷംന ജനവിധി തേടിയത്.
തെരഞ്ഞെടുപ്പിലുണ്ടായ വിദ്വേഷവും പാര്‍ട്ടിയില്‍നിന്നുള്ള അവഗണനയുമാണ് സിപിഐയിലേക്കുള്ള കൂറുമാറ്റത്തിന് പിന്നിലെന്നാണ് വിവരം. സിപിഐ വിളിച്ചുചേര്‍ത്ത ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ 20 ലധികം പേര് പങ്കെടുത്തു. ഇതോടെ പേരൂര്‍ പഞ്ചായത്തിലും സിപിഐക്ക് ബ്രാഞ്ച് കമ്മറ്റിയായി.
നാലുവര്‍ഷം മുമ്പ് സിപിഐഎമ്മില്‍നിന്നും ഒരുവിഭാഗം ആളുകള്‍ പിണങ്ങിയിറങ്ങിയാണ് അടുത്തുള്ള പഞ്ചായത്തായ മണ്ണൂരില്‍ സിപിഐക്ക് രൂപം നല്‍കിയത്.