Top

ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിരുന്ന എസ് ശെല്‍വനും കെ ബാബുവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 34 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടും നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ചതിന്റെ പേരില്‍ താന്‍ ക്രൂരിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് എസ് ശെല്‍വന്‍ പാര്‍ട്ടി വിട്ടത്. ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലറും മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു ശെല്‍വന്‍. കണ്ണിയംപുറം തെരുവാര്‍ഡ് മുന്‍ കൗണ്‍സിലറായിരുന്നു കെ ബാബു. ഇവിടുത്തെ ആറിലധികം വാര്‍ഡുകളില്‍ തങ്ങള്‍ക്ക് സ്വാധീനം ഉണ്ടെന്നും ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ബിജെപി […]

6 Nov 2020 11:14 PM GMT

ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്
X

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായിരുന്ന എസ് ശെല്‍വനും കെ ബാബുവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 34 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടും നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ചതിന്റെ പേരില്‍ താന്‍ ക്രൂരിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് എസ് ശെല്‍വന്‍ പാര്‍ട്ടി വിട്ടത്. ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലറും മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു ശെല്‍വന്‍.

കണ്ണിയംപുറം തെരുവാര്‍ഡ് മുന്‍ കൗണ്‍സിലറായിരുന്നു കെ ബാബു. ഇവിടുത്തെ ആറിലധികം വാര്‍ഡുകളില്‍ തങ്ങള്‍ക്ക് സ്വാധീനം ഉണ്ടെന്നും ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ബിജെപി പ്രവേശനത്തിന് ശേഷം ബാബു പ്രതികരിച്ചു. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ചുമതലകള്‍ നല്‍കിയേക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ചുതമലകള്‍ സംബന്ധിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസ് വ്യക്തമാക്കി.

Next Story