Top

ഗോപിനാഥനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേതാക്കള്‍ യോഗം ചേര്‍ന്നു; ഇടപെട്ട് മുല്ലപ്പള്ളി

കോണ്‍ഗ്രസ് പാലക്കാട് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥനെ അനുനയിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തു. ഗോപിനാഥ് ഉയര്‍ത്തിയ പരാതികള്‍ പ്രസിഡണ്ട് യോഗത്തില്‍ അവതരിപ്പിക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഗോപിനാഥിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കരുതെന്ന് മുല്ലപ്പള്ളി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കെ സുധാരന്‍ എംപി കെസി വേണുഗോപാല്‍, രമ്യാ ഹരിദാസ് എന്നിവര്‍ […]

3 March 2021 11:14 PM GMT

ഗോപിനാഥനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേതാക്കള്‍ യോഗം ചേര്‍ന്നു; ഇടപെട്ട് മുല്ലപ്പള്ളി
X

കോണ്‍ഗ്രസ് പാലക്കാട് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥനെ അനുനയിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തു.

ഗോപിനാഥ് ഉയര്‍ത്തിയ പരാതികള്‍ പ്രസിഡണ്ട് യോഗത്തില്‍ അവതരിപ്പിക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഗോപിനാഥിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കരുതെന്ന് മുല്ലപ്പള്ളി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം കെ സുധാരന്‍ എംപി കെസി വേണുഗോപാല്‍, രമ്യാ ഹരിദാസ് എന്നിവര്‍ ഗോപിനാഥനുമായി സംസാരിച്ചിരുന്നു. പെരിങ്ങോട്ട് കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ഗോപിനാഥ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തംഗമാണ്. ‘ധൈര്യമായി തിരിച്ചു പോകൂ, ഇനി ബുദ്ധിമുട്ടി നിങ്ങള്‍ക്ക് വരേണ്ടി വരില്ല. ഞാന്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കട്ടെ, എന്നിട്ട് മറുപടി തരട്ടെ എനിക്ക്. ‘-എന്ന മറുപടിയാണ് രമ്യയ്ക്ക് ഗോപിനാഥന്‍ നല്‍കിയത്.

തന്നെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന ആരോപം ഉയര്‍ത്തിയാണ് ഗോപിനാഥന്‍ രംഗത്തെത്തിയത്. തന്നെ ഉപേക്ഷിച്ചാല്‍ തനിക്കും ഉപേക്ഷിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

‘മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എനിക്ക് കോണ്‍ഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല. ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടില്ല.’ എന്നായിരുന്നു ഗോപിനാഥന്റെ വാക്കുകള്‍.

Next Story