പാലക്കാട് കണ്ടയ്ന്മെന്റ് സോണുകളില്‍ മൂന്നുദിവസം മൃഗങ്ങളെ അറുക്കുന്നതിനും മാംസവിതരണത്തിനും വിലക്ക്
പാലക്കാട് ജില്ലയിലെ കണ്ടയ്ന്മെന്റ് സോണുകളില്‍ നാളെ മുതല്‍ മൂന്നുദിവസം മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം പൂര്‍ണമായും നിരോധിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവ്. കൊവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ അംഗീകൃത അറവുശാലകളില്‍ ആവശ്യമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളില്‍ വച്ച് യാതൊരു കാരണവശാലും […]

പാലക്കാട് ജില്ലയിലെ കണ്ടയ്ന്മെന്റ് സോണുകളില്‍ നാളെ മുതല്‍ മൂന്നുദിവസം മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം പൂര്‍ണമായും നിരോധിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവ്. കൊവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ അംഗീകൃത അറവുശാലകളില്‍ ആവശ്യമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളില്‍ വച്ച് യാതൊരു കാരണവശാലും മാംസം വിതരണം നടത്തരുത്. ഇപ്രകാരം അറുക്കുന്ന മാംസം ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറി ചെയ്യുന്നതിനുള്ള നടപടികള്‍ അറവുശാല അധികൃതര്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, റംസാന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇറച്ചിക്കടകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇറച്ചി വില്‍പ്പനക്കാരുടെ സംഘടനകള്‍ ഹോം ഡെലിവറിയിലേക്ക് മാറാന്‍ അപേക്ഷിക്കണം. കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും വേണം. ഇതു ലംഘിക്കുന്ന കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇറച്ചി വില്‍പ്പനക്കാര്‍ പരമാവധി ഡോര്‍ ഡെലിവറി പ്രോത്സാഹിപ്പിക്കണം.
തദ്ദേശസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ള വില്പനക്കാരുടെ കോണ്ടാക്ട് നമ്പര്‍ ഉള്‍പ്പെടെ പട്ടിക തയാറാക്കി ഹെല്പ് ഡെസ്കില്‍ ലഭ്യമാക്കണം. റംസാന് തലേന്ന് രാത്രി മുഴുവന്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കണം. ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ പൊലീസുമായി പങ്കുവെക്കണം. ഇറച്ചി വീടുകളില്‍ എത്തിക്കുന്നവര്‍ക്കുള്ള പാസ് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തി നല്കുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറിയോ ഹെല്‍ത്ത് ഓഫീസറോ വിതരണം ചെയ്യണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.