Top

‘ബിജെപി മുഖ്യമന്ത്രി’ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്. പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്. ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ശ്രീധരന്‍ പറഞ്ഞത് ഇങ്ങനെ: ‘തെരഞ്ഞെടുപ്പ് […]

2 May 2021 4:51 AM GMT

‘ബിജെപി മുഖ്യമന്ത്രി’ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍
X

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.

പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ അവകാശപ്പെട്ടിരുന്നത്. ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ശ്രീധരന്‍ പറഞ്ഞത് ഇങ്ങനെ: ‘തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് അത്രമേല്‍ ആത്മവിശ്വാസം ഉണ്ട്. പാലക്കാട് ടൗണില്‍ ഹെഡ്‌പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉള്‍പ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയല്ല, ഞാനാണ് അത് ചെയ്തത്. പാലക്കാട് ഉള്ളപ്പോള്‍ എനിക്ക് താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് കണ്ടുവെച്ച വീട്.’ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Next Story