Top

ജോസ് കെ മാണി വിഭാഗത്തിന് 13 സീറ്റ്, സിപിഐഎമ്മിന് എട്ട്, സിപിഐക്ക് മൂന്ന്; പാലായില്‍ സീറ്റ് ധാരണ ഇങ്ങനെ

കോട്ടയം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയില്‍ സീറ്റ് ധാരണയായി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കും. ജോസ് കെ മാണി വിഭാഗം 13 സീറ്റില്‍ മത്സരിക്കും. സിപിഐഎം എട്ട് സീറ്റില്‍ മത്സരിക്കും. സിപിഐക്ക് മൂന്ന് സീറ്റും എന്‍സിപിക്ക് രണ്ട് സീറ്റും നല്‍കും. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് ശേഷം ആദ്യമായി സീറ്റ് വിഭജനം നടന്നത് പാലാ മുനിസിപ്പാലിറ്റിയിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം […]

17 Oct 2020 1:22 AM GMT

ജോസ് കെ മാണി വിഭാഗത്തിന് 13 സീറ്റ്, സിപിഐഎമ്മിന് എട്ട്, സിപിഐക്ക് മൂന്ന്; പാലായില്‍ സീറ്റ് ധാരണ ഇങ്ങനെ
X

കോട്ടയം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിയില്‍ സീറ്റ് ധാരണയായി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കും.

ജോസ് കെ മാണി വിഭാഗം 13 സീറ്റില്‍ മത്സരിക്കും. സിപിഐഎം എട്ട് സീറ്റില്‍ മത്സരിക്കും. സിപിഐക്ക് മൂന്ന് സീറ്റും എന്‍സിപിക്ക് രണ്ട് സീറ്റും നല്‍കും.

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് ശേഷം ആദ്യമായി സീറ്റ് വിഭജനം നടന്നത് പാലാ മുനിസിപ്പാലിറ്റിയിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം നടക്കും.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് കെഎം മാണിയുടെ മകളും ജോസ് കെ മാണിയുടെ സഹോദരിയുമായ സാലിയുടെ പേരാണെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. അന്ന് സാലിയുടെ പേര് തള്ളിക്കളഞ്ഞത് ജോസ് കെ മാണി അദ്ധ്യക്ഷനായ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണം. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. തിങ്കളാഴ്ച കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു.

നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു.
ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണി യോടൊപ്പം ഉള്ളത്. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരന്‍ മാത്രമാണെന്നും പിജെ ജോസഫ്.

ഈ കൊതുമ്പു വെള്ളം ഉടന്‍ മുങ്ങി പോകും എന്നും പി ജെ ജോസഫ്. വരാനുള്ളത് വഴിയില്‍ തങ്ങില്ല. പാലായിലെ തോല്‍വി ചോദിച്ചു വാങ്ങിയതെന്നും പിജെ ജോസഫ് പറഞ്ഞു.

Next Story