പാലായില്‍ എല്‍ഡിഎഫിന് ചരിത്ര മുന്നേറ്റം; ഫലം വന്ന ഏഴിടത്തും ജയം, ജോസഫിന് തിരിച്ചടി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന പാല നഗരസഭയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയെന്നാണ് സൂചന. പാലായില്‍ ഫലം അറിഞ്ഞ ഏഴ് വാര്‍ഡുകളിലും എല്‍ഡിഎഫിനാണ് ജയം. ഏഴാം വാര്‍ഡിലും ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജയിച്ചു. ജോസ് വിഭാഗത്തിലെ അഞ്ച് സ്ഥാനാര്‍ത്ഥികളും രണ്ട് സിപിഐഎം സ്വതന്ത്രരുമാണ് ജയിച്ചത്. നഗരസഭയില്‍ രണ്ടിടത്ത് ജോസഫ് വിഭാഗം പരാജയം ഏറ്റുവാങ്ങി. ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികളാണ് ജോസഫ് ഗ്രൂപ്പിനെ പരാജയപ്പെടുത്തിയത്. ജോസിന്റെ ഷാജി […]

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന പാല നഗരസഭയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയെന്നാണ് സൂചന.
പാലായില്‍ ഫലം അറിഞ്ഞ ഏഴ് വാര്‍ഡുകളിലും എല്‍ഡിഎഫിനാണ് ജയം. ഏഴാം വാര്‍ഡിലും ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജയിച്ചു. ജോസ് വിഭാഗത്തിലെ അഞ്ച് സ്ഥാനാര്‍ത്ഥികളും രണ്ട് സിപിഐഎം സ്വതന്ത്രരുമാണ് ജയിച്ചത്.
നഗരസഭയില്‍ രണ്ടിടത്ത് ജോസഫ് വിഭാഗം പരാജയം ഏറ്റുവാങ്ങി. ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികളാണ് ജോസഫ് ഗ്രൂപ്പിനെ പരാജയപ്പെടുത്തിയത്.
ജോസിന്റെ ഷാജി തുരുത്തേല്‍, തോമസ് പീറ്റര്‍, നീന ജോര്‍ജ്ജ്, ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകൂഴി സിപിഐഎം സ്വതന്ത്രര്‍ ജോസിന് ബിനോ, സതി ശശികുമാര്‍ എന്നിവരാണ് ജയിച്ചത്.