Top

പാലായിലെ മഴയില്‍ യുഡിഎഫിന് പേടി, അപരനെയും; എങ്കിലും വിജയിച്ചു കയറുമെന്ന് പ്രതീക്ഷയും

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പാലാ. എല്‍ഡിഎഫിന്റെ ജോസ് കെ മാണിയും യുഡിഎഫിന്റെ മാണി സി കാപ്പനും തമ്മില്‍ വീറുറ്റ പോരാട്ടം നടന്ന മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. പാലായില്‍ വോട്ടിംഗ് ശതമാനത്തില്‍ കുറവ് വന്നിരുന്നു. 72.56 ശതമാനം പോളിംഗ് ആണ് ഇവിടെ ഉണ്ടായത്. 2016നെ അപേക്ഷിച്ച് 4.69 ശതമാനത്തിന്റെ കുറവ്. എന്നാല്‍ ലോക്‌സഭ പോളിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല. ഈ കണക്ക് യുഡിഎഫിന് ആശ്വാസം പകരുന്നു. അതേ സമയം തന്നെ […]

8 April 2021 4:54 AM GMT

പാലായിലെ മഴയില്‍ യുഡിഎഫിന് പേടി, അപരനെയും; എങ്കിലും വിജയിച്ചു കയറുമെന്ന് പ്രതീക്ഷയും
X

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പാലാ. എല്‍ഡിഎഫിന്റെ ജോസ് കെ മാണിയും യുഡിഎഫിന്റെ മാണി സി കാപ്പനും തമ്മില്‍ വീറുറ്റ പോരാട്ടം നടന്ന മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രതീക്ഷയിലാണ്.

പാലായില്‍ വോട്ടിംഗ് ശതമാനത്തില്‍ കുറവ് വന്നിരുന്നു. 72.56 ശതമാനം പോളിംഗ് ആണ് ഇവിടെ ഉണ്ടായത്. 2016നെ അപേക്ഷിച്ച് 4.69 ശതമാനത്തിന്റെ കുറവ്.

എന്നാല്‍ ലോക്‌സഭ പോളിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല. ഈ കണക്ക് യുഡിഎഫിന് ആശ്വാസം പകരുന്നു.

അതേ സമയം തന്നെ തെരഞ്ഞെടുപ്പ് ദിവസത്തെ മഴ യുഡിഎഫിന് ആഴങ്ക നല്‍കുന്നു. മഴയെ തുടര്‍ന്ന് യുഡിഎഫ് വോട്ടുകള്‍ ചെയ്യാതെ പോയിരിക്കാമെന്ന സംശയം അവര്‍ക്കുണ്ട്. അപരനും വെല്ലുവിളി സൃഷ്ടിക്കുമോ എന്ന ഭയവും ഉണ്ട്. എന്നാല്‍ ഇങ്ങനയൊക്കെയാണെങ്കിലും വിജയിക്കുമെന്ന് അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

ഇടത്-കേരള കോണ്‍ഗ്രസുകാര്‍ വോട്ടുകള്‍ ചേരുന്നതോടെ വിജയം തങ്ങള്‍ക്ക് തന്നെയെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. പോളിംഗ് ശതമാനത്തിലെ കുറവ് തങ്ങളെ ബാധിക്കില്ല എന്നാണ് അവരുടെ പക്ഷം.

Next Story