‘ആദ്യം പ്രഖ്യാപനം, അമളിയെന്ന് സംശയം, പിന്നെ തീരുമാനത്തിലുറച്ചു’; ജനസംഖ്യാ വര്‍ദ്ധനവ് പ്രത്സോഹന വിഷയത്തില്‍ പാലാ രൂപത
പാലാ: ജനസംഖ്യ വര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പ്രഖ്യാപനങ്ങളുമായി പാലാ രൂപതയുടെ സര്‍ക്കുലര്‍. നേരത്തെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഓഫര്‍ പ്രഖ്യാപനം വിവാദമാകുമെന്ന സൂചകള്ക്ക് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാല്‍ പിന്മാറ്റം അധികം വൈകാതെ പുനസ്ഥാപിച്ചു. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. ഒരു കുടുംബത്തില്‍ നാലാമതായും […]
27 July 2021 4:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലാ: ജനസംഖ്യ വര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പ്രഖ്യാപനങ്ങളുമായി പാലാ രൂപതയുടെ സര്‍ക്കുലര്‍. നേരത്തെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഓഫര്‍ പ്രഖ്യാപനം വിവാദമാകുമെന്ന സൂചകള്ക്ക് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാല്‍ പിന്മാറ്റം അധികം വൈകാതെ പുനസ്ഥാപിച്ചു.
2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം ലഭിക്കുമെന്നായിരുന്ന് അദ്യ പ്രഖ്യാപനം എന്നാല്‍ സര്‍ക്കുലറില്‍ പാലാ രൂപതയുടെ കീഴലിലുള്ള മറ്റ് വിദ്യാഭാസ്ഥാപനങ്ങളിലും സ്കോളര്‍ഷിപ്പ് നല്‍കുമെന്നാണ് അറിയിക്കുന്നത്.
കൂടാതെ മാര്‍ സ്ലീവാ മെഡിസിറ്റി അഞ്ചാമതായി ജനിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ അംഗങ്ങള്‍ ഉളള കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസം എന്ന നിലയിലും കതോലിക സഭ ആഗോള തലത്തില്‍ കുടുംബ വര്‍ഷമായി ആചരിക്കുന്ന പശ്ചാതലത്തിലാണ് പ്രഖ്യാപനമെന്നാണ് സഭ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെയാണ് വിചിത്രമായ പ്രഖ്യാപനങ്ങളുമായി പാലാ രൂപത രംഗത്ത് വന്നത്.

ഓഗസ്റ്റ് മാസം മുതല്‍ രൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സര്‍ക്കുലര്‍ വായിക്കണമെന്നാണ് രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ രൂപതയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജും രംഗത്തുവന്നിട്ടുണ്ട്.
- TAGS:
- PC George