Top

പാലായില്‍ ജോസഫ് വാഴയ്ക്കനും ടോമി കല്ലാനിയും; ജോസ് കെ മാണി വിഭാഗത്തെ നേരിടാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത് ഇവരെ

കോട്ടയം; ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫ് സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രമുഖ നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെയും ചുമതലകള്‍ നല്‍കി കഴിഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മണ്ഡലത്തിന്റെ ചുമതല രണ്ട് കെപിസിസി നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കനും ജനറല്‍ സെക്രട്ടറി ടോമി കല്ലാനിക്കുമാണ് ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മറ്റികള്‍ […]

23 Oct 2020 10:15 AM GMT

പാലായില്‍ ജോസഫ് വാഴയ്ക്കനും ടോമി കല്ലാനിയും; ജോസ് കെ മാണി വിഭാഗത്തെ നേരിടാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത് ഇവരെ
X

കോട്ടയം; ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫ് സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രമുഖ നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെയും ചുമതലകള്‍ നല്‍കി കഴിഞ്ഞു.

ജോസ് കെ മാണി വിഭാഗത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മണ്ഡലത്തിന്റെ ചുമതല രണ്ട് കെപിസിസി നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കനും ജനറല്‍ സെക്രട്ടറി ടോമി കല്ലാനിക്കുമാണ് ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മറ്റികള്‍ വിളിച്ചു ചേര്‍ക്കുകയാണിപ്പോള്‍.

ജോസ് വിഭാഗം എല്‍ഡിഎഫ് പോയതില്‍ അതൃപ്തിയുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസിലെത്തിക്കുക എന്നതാണ് ഇരു നേതാക്കളുടെയും പ്രധാന ലക്ഷ്യം. പാലാ മണ്ഡലത്തിലെ ഇരു ബ്ലോക്കുകളില്‍ നിന്നുള്ള നേതാക്കള്‍ എന്ന നിലക്കാണ് ഇവര്‍ക്ക് ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്.

പാലാ, ഭരണങ്ങാനം എന്നീ ബ്ലോക്ക് കമ്മറ്റികളാണ് പാലാ മണ്ഡലത്തിലുള്ളത്. പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും കോണ്‍ഗ്രസിലെ തര്‍ക്കവും പരിഹരിക്കേണ്ട ചുമതലയും ഈ നേതാക്കള്‍ക്കാണ്.

Next Story