പാലായില്‍ റോഷി അഗസ്റ്റിനോ ജോസ് കെ മാണിയോ?; തീരുമാനമറിയാന്‍ അല്‍പ്പം വൈകും
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയോ റോഷി അഗസ്റ്റിനോ മത്സരിക്കും. ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്. ജോസ് കെ മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. അത് കൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തല്‍ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്ന് നിശ്ചയിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിനടത്ത് ഭൂരിപക്ഷമാണ് […]

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയോ റോഷി അഗസ്റ്റിനോ മത്സരിക്കും. ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്.
ജോസ് കെ മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. അത് കൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തല്‍ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്ന് നിശ്ചയിക്കൂ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിനടത്ത് ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. കടുത്തുരുത്തിയില്‍ 15000ത്തിനടുത്തും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കുകളല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്ന വിലയിരുത്തലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനകത്തുള്ളത്.
അതിനാല്‍ പാലായില്‍ ജോസ് കെ മാണി മത്സരിക്കുന്നതെങ്കില്‍ കടുത്തുരുത്തിയില്‍ റോഷി അഗസ്റ്റിന് മത്സരിക്കും. നേരെ തിരിച്ചും സംഭവിക്കാം.
ഇടുക്കിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസിന് കണ്ടെത്തേണ്ടി വരും. പല പേരുകളും സജീവമായി തന്നെ അവര്‍ പരിഗണിക്കുന്നുണ്ട്.
എന്‍സിപിക്ക് പാലാ സീറ്റ് നല്‍കാനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ കുറവാണ്. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മാണി സി കാപ്പന് എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎപ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയേറെയാണ്.