യുഡിഎഫ് പ്രവേശനത്തില്‍ ശശീന്ദ്രന് വിഭാഗത്തിന് അതൃപ്തി; എന്‍സിപി പിളരുമോ?
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണി വിടാനുള്ള എന്‍സിപി തീരുമാനത്തില്‍ മന്ത്രി എകെ ശശീന്ദ്രന് വിഭാഗത്തിന് അതൃപ്തി. ഇവരെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമം മാണി സി കാപ്പന് നടത്തി വരികയാണ്. എന്നാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിഭാഗം പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നതിനോട് യോചിക്കുന്നില്ല. അതിനാല്‍ അദ്ദേഹം എന്‍സിപിയുടെ യുഡിഎഫ് പ്രവേശത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ശശീന്ദ്രന് വിഭാഗം തീരുമാനത്തെ അംഗീകരിക്കുന്നില്ല. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ യുഡിഎഫിലെത്തിക്കുന്നത്. മാണി സി […]

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണി വിടാനുള്ള എന്‍സിപി തീരുമാനത്തില്‍ മന്ത്രി എകെ ശശീന്ദ്രന് വിഭാഗത്തിന് അതൃപ്തി. ഇവരെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമം മാണി സി കാപ്പന് നടത്തി വരികയാണ്.
എന്നാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിഭാഗം പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നതിനോട് യോചിക്കുന്നില്ല. അതിനാല്‍ അദ്ദേഹം എന്‍സിപിയുടെ യുഡിഎഫ് പ്രവേശത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ശശീന്ദ്രന് വിഭാഗം തീരുമാനത്തെ അംഗീകരിക്കുന്നില്ല. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ യുഡിഎഫിലെത്തിക്കുന്നത്.
മാണി സി കാപ്പന് മുന്നണി വിടുമെന്നുളള പ്രചാരണത്തെ ആദ്യഘട്ടത്തില്‍ തന്നെ എകെ ശശീന്ദ്രന് നിഷേധിച്ചിരുന്നു. എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപി. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. പാലാ സീറ്റ് എന്‍സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു.
ഇടത് മുന്നണി വിടുന്നതോടെ മാണി സി കാപ്പന് പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും മുന്നണി മാറ്റം പ്രഖ്യാപിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറായിരിക്കും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
മാണി സി കാപ്പന് മുന്നണി വിടുന്നതോടെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തും. രാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു.