Top

‘ഇസ്ലാമോഫോബിയയ്‌ക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ ഒന്നിക്കണം’;കശ്മീര്‍ വിഷയമുള്‍പ്പെടെ പരാമര്‍ശിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

ഫ്രാന്‍സിലെ നീസ് പള്ളിയില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ജനപ്രതിനിധികള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാന്റെ കത്ത് ചര്‍ച്ചയാകുകയാണ്.

29 Oct 2020 10:53 AM GMT

‘ഇസ്ലാമോഫോബിയയ്‌ക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ ഒന്നിക്കണം’;കശ്മീര്‍ വിഷയമുള്‍പ്പെടെ പരാമര്‍ശിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
X

ഇസ്ലാമോഫോബിയയ്ക്കും മുസ്ലീം വിരുദ്ധതയ്ക്കുമെതിരെ ഐക്യപ്പെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കത്തയച്ചു. റാഡിക്കല്‍ ഇസ്ലാമിനെ നേരിടാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇസ്ലാം വിരുദ്ധനെന്ന ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുമല്‍ മാക്രോണിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇമ്രാന്‍ ഖാന്‍ കത്തുതയ്യാറാക്കിയത്. മാക്രോണ്‍ ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിന്നു കത്ത്.

ഏതെല്ലാം രാജ്യങ്ങള്‍ക്കാണ് ഇമ്രാന്‍ ഖാന്‍ കത്തയച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കശ്മീര്‍ വിഷയവും ഇമ്രാന്‍ കത്തില്‍ പരാമര്‍ശിച്ചതായാണ് സൂചന. ഫ്രാന്‍സിലെ നീസ് പള്ളിയില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ജനപ്രതിനിധികള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാന്റെ കത്ത് ചര്‍ച്ചയാകുകയാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാമോഫോബിയ അതിവേഗം വളരുകയാണെന്ന് ഇമ്രാന്‍ ഖാന്‍ കത്തിലൂടെ ആരോപിക്കുന്നു. പല രാജ്യങ്ങളിലും മുസ്ലീം ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുന്ന പോലുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ നടന്നതായും ഇമ്രാന്‍ കത്തില്‍പ്പറയുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories