Top

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ആധികാരിക വിജയം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് വിജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 88 റണ്‍സിന്റെ വിജയ ലക്ഷ്യം പാകിസ്ഥാന്‍ 7 വിക്കറ്റുകള്‍ ശേഷിക്കെ കൈപ്പിടിയിലൊതുക്കി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പാക് താരം ഫവാദ് ആലം ആണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ രണ്ട് ടെസ്റ്റ് ഉള്‍പ്പെടുന്ന പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിന്റെ അര്‍ധസെഞ്ച്വറിയല്ലാതെ മികച്ച പ്രകടനമൊന്നും നടത്താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് […]

29 Jan 2021 5:31 AM GMT

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ആധികാരിക വിജയം
X

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് വിജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 88 റണ്‍സിന്റെ വിജയ ലക്ഷ്യം പാകിസ്ഥാന്‍ 7 വിക്കറ്റുകള്‍ ശേഷിക്കെ കൈപ്പിടിയിലൊതുക്കി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പാക് താരം ഫവാദ് ആലം ആണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ രണ്ട് ടെസ്റ്റ് ഉള്‍പ്പെടുന്ന പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിന്റെ അര്‍ധസെഞ്ച്വറിയല്ലാതെ മികച്ച പ്രകടനമൊന്നും നടത്താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. വാലറ്റത്ത് 35 റണ്‍സെടുത്ത ജോര്‍ജ് ലിന്‍ഡെയുടെ സംഭാവന കൂടിയായപ്പോള്‍ സ്‌കോര്‍ 200 കടത്താന്‍ ടീമിന് കഴിഞ്ഞു. മൂന്ന് വിക്കറ്റ് നേടിയ യാസിര്‍ ഷായുടെ പ്രകടനമാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 220ല്‍ ഒതുക്കിയത്. ന്യൂമാന്‍ അലി, ഷഹീന്‍ അഫ്രിദി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. രണ്ട് സൗത്ത് ആഫ്രിക്കന്‍ താരങ്ങളാണ് റണ്‍ ഔട്ടാവുകയും ചെയ്തു.

ആദ്യ ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാരെ പാകിസ്ഥാന് വേഗത്തില്‍ നഷ്ടമായെങ്കിലും മധ്യനിരയില്‍ ഫവാദ് അലി(109), ഫഹീം അഷ്‌റഫ്(64), അസ്ഹര്‍ അലി(51) എന്നിവരുടെ പ്രകടനം പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ 158 റണ്‍സിന്റെ ലീഡ് നേടാന്‍ പാകിസ്ഥാന് കഴിഞ്ഞു. റബാഡയും കേശവ് മഹാരാജും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സൗത്ത് ആഫ്രിക്കയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് മുതലാക്കാന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. ഡുപ്ലസി(10), കേശവ് മഹാരാജ്(2), ക്യുന്റന്റ് ഡികോക്ക് (2) എന്നിവര്‍ വിക്കറ്റ് തുലച്ചപ്പോള്‍ പാകിസ്ഥാന് വിജയ വഴി അനായസമായി. അയ്‌ഡെന്‍ മാര്‍ക്കം (74), റാസ്സി വന്‍ ദെര്‍ ഡുസന്‍(64) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സിന് പുറത്തായ സൗത്ത് ആഫ്രിക്കയ്ക്ക് 88 റണ്‍സ് മാത്രമാണ് ലീഡ് നേടാനായത്.

രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ ഘട്ടത്തില്‍ പാകിസ്ഥാന്‍ ഒന്ന് പതറിയെങ്കിലും അസ്ഹര്‍ അലി(31*), നായകന്‍ ബാബര്‍ അസം(30) എന്നിവര്‍ അനിവാര്യ വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ എന്‌റിച്ച് നോര്‍ട്‌ജെ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Next Story

Popular Stories