ഭീകരര്‍ക്ക് അനുകൂലമായ സമീപനം; പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ത്തന്നെ നിലനിര്‍ത്താന്‍ അന്താരാഷ്ട്രസംഘടനകളുടെ തീരുമാനം
ഭീകരരായ മസൂദ് അസര്‍, ഹാഫിസ് സയീദ്, സാഖിയൂര്‍ റഹ്‌മാന്‍ ലഖ്വി എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിര്‍ദേശങ്ങളില്‍ പെടും.

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം തടയാനും കള്ളപ്പണഇടപാടുകള്‍ക്ക് തടയിടാനും രൂപീകരിച്ച അന്താഷ്ട്രസംഘടനയായ എഫ്ടിഎഫിന്റെ ഗ്രേ പട്ടികയില്‍ത്തന്നെ പാക്കിസ്ഥാനെ നിലനിര്‍ത്താന്‍ തീരുമാനം. ഗ്രേ പട്ടികയില്‍ തുടര്‍ന്നാല്‍ ലോകബാങ്ക്, ഐഎംഎഫ്, എഡിബി മുതലായ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് പാക്കിസ്ഥാന് സാമ്പത്തികസഹായം ലഭിക്കുന്നതിന് പ്രയാസമാകും. എഫ്എടിഎഫ് നല്‍കിയ 27 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന്‍ ഉപേക്ഷ വരുത്തിയതിനാലാണു 2021 ഫെബ്രുവരി വരെ പട്ടികയില്‍ നിലനിര്‍ത്തുന്നതെ എഫ്എടിഎഫ് അറിയിച്ചു.
’27 നിര്‍ദേശങ്ങളില്‍ 21 എണ്ണം പാക്കിസ്ഥാന്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ആറു കാര്യങ്ങള്‍ കൂടി അഴിച്ചുപണിയേണ്ടതുണ്ട്. അവരുടെ പോരായ്മകള്‍ പരിഹരിച്ച് പുരോഗതിയിലേക്ക് എത്താന്‍ അവസരം നല്‍കുന്നു. അത് പരിഹരിച്ചില്ലെങ്കില്‍ രാജ്യം കരിമ്പട്ടികയിലേക്കു തള്ളപ്പെടും’ എഫ്എടിഎഫ് പറഞ്ഞു.
ഭീകരരായ മസൂദ് അസര്‍, ഹാഫിസ് സയീദ്, സാഖിയൂര്‍ റഹ്‌മാന്‍ ലഖ്വി എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിര്‍ദേശങ്ങളില്‍ പെടും.
മൂന്നു ദിവസമായി നടന്ന എഫ്എടിഎഫ് വെര്‍ച്വല്‍ യോഗത്തിലായിരുന്നു തീരുമാനം. ജൂണില്‍ നടത്തേണ്ട യോഗം കോവിഡ് മഹാമാരി മൂലമാണു മാറ്റിവച്ചത്. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില് 2015ല് ഉള്‌പ്പെടുത്തിയതുപോലെ ഇത്തവണയും ഉണ്ടാകുമോയെന്നാണ് പാക്കിസ്ഥാന്റെ ആശങ്ക. നിലവില്‍ ഉത്തര കൊറിയയും ഇറാനുമാണ് എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ ഉള്ളത്. 39 അംഗങ്ങളുള്ള സംഘടനയിലെ 12 പേരുടെ വോട്ട് ലഭിച്ചെങ്കില്‍ മാത്രമേ പാക്കിസ്ഥാനു ഗ്രേ പട്ടികയില്‍നിന്ന് വൈറ്റ് പട്ടികയിലേക്ക് എത്താനാവൂ.